നിയമസഭ തെരഞ്ഞെടുപ്പിൽ ലഖിംപൂർ ഖേരി നഷ്ടമുണ്ടാക്കുമെന്ന് ബി.ജെ.പി വിലയിരുത്തൽ; ഡൽഹിയിൽ യു.പി നേതാക്കളുടെ യോഗം
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശിൽ ലഖിംപൂർ ഖേരിയിലെ കർഷകക്കൊല അടുത്തവർഷം നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ വെല്ലുവിളിയാകുമെന്ന വിലയിരുത്തലിൽ ബി.ജെ.പി. ലഖിംപൂർ ഖേരി സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് ബി.ജെ.പിയുടെ യു.പിയിലെ നേതാക്കളുടെ യോഗം ഡൽഹിയിൽ സംഘടിപ്പിച്ചു. നാലുമണിക്കൂർ നീണ്ടുനിന്ന യോഗത്തിൽ ലഖിംപൂർ ഖേരിയായിരുന്നു മുഖ്യ ചർച്ചാവിഷയം.
കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്ക് ഇടയിലേക്ക് കാർ ഓടിച്ചുകയറ്റിയതാണ് സംഭവങ്ങളുടെ തുടക്കം. കേസിൽ ആശിഷ് മിശ്രയെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നിലവിൽ മൂന്നുദിവസത്തെ പൊലീസ് കസ്റ്റഡിയിലാണ് ആശിഷ്. മകൻ അറസ്റ്റിലായതിന് പിന്നാലെ അജയ് മിശ്രയുടെ രാജി ആവശ്യെപ്പട്ട് കർഷക സംഘടനകളും പ്രതിപക്ഷവും രംഗത്തെത്തിയിരുന്നു.
അതേസമയം അജയ് മിശ്രയുടെ രാജിയുണ്ടാകിെല്ലന്നാണ് വിവരം. സംഭവ സ്ഥാലത്ത് താനോ മകനോ ഉണ്ടായിരുന്നില്ലെന്നാണ് അജയ് മിശ്ര ഉന്നയിക്കുന്ന വാദം.
കേന്ദ്രമന്ത്രി രാജിവെച്ചാൽ ബി.ജെ.പിക്ക് നിയമസഭ തെരഞ്ഞെടുപ്പിൽ ക്ഷീണമാകുമെന്നാണ് പാർട്ടിയുടെ കണക്കുകൂട്ടൽ. അതിനാൽ തന്നെ അജയ് മിശ്ര രാജിവെക്കണമോ എന്ന കാര്യവും യോഗത്തിൽ ചർച്ചയായി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, പാർട്ടി സെക്രട്ടറി ബി.എൽ. സന്തോഷ്, യു.പിയുടെ ചുമതലയുള്ള രാധ മോഹൻ സിങ്, തെരഞ്ഞെടുപ്പ് ചുമതല നിർവഹിക്കുന്ന ധർമേന്ദ്ര പ്രധാൻ, യു.പി ബി.ജെ.പി പ്രസിഡന്‍റ് സ്വതന്ത്ര ദേവ്, യു.പി ഓർഗൈനസേഷനൽ സെക്രട്ടറി സുനിൽ ബൻസാൽ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
സംസ്ഥാനത്തെ ജനസംഖ്യയുടെ 11 ശതമാനേത്താളം വരുന്ന കർഷരെയോ അല്ലെങ്കിൽ അത്രതന്നെ വരുന്ന ബ്രാഹ്മണരെയോ ഒഴിവാക്കാതെ തീരുമാനത്തിലെത്താനുള്ള നെട്ടോട്ടത്തിലാണ് ബി.ജെ.പി. ബ്രാഹ്മണ വിഭാഗത്തിൽപ്പെട്ടയാളാണ് അജയ് മിശ്ര. അജയ് മിശ്രയെ സംരക്ഷിച്ചില്ലെങ്കിൽ ബ്രാഹ്മണ വോട്ടിൽ തിരിച്ചടിയുണ്ടാകും. സംരക്ഷിച്ചാൽ കർഷകരുടെ വോട്ടിൽ വിള്ളലുണ്ടാകും. ബ്രാഹ്മണർ ജനസംഖ്യയിൽ കുറവാണെങ്കിലും സംസ്ഥാനത്തെ തെരഞ്ഞെടുപ്പിൽ ചില സമയങ്ങളിൽ നിർണായകമാകാറുണ്ട്. ഇവരുടെ േവാട്ട് ബാങ്ക് നഷ്ടപ്പെടാതെ ലംഖിപൂർ വിഷയത്തെ മറികടക്കുകയെന്നതാണ് ബി.ജെ.പിയുടെ പ്രധാന വെല്ലുവിളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.