ജന്തർ മന്തറിലെ വർഗീയ മുദ്രാവാക്യം; ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ
text_fieldsന്യൂഡൽഹി: ജന്തർ മന്ദിറിൽ വർഗീയ മുദ്രാവാക്യം മുഴക്കിയ സംഭവത്തിൽ ബി.ജെ.പി നേതാവ് അശ്വനി ഉപാധ്യായ ഉൾപ്പെടെ ആറുപേർ അറസ്റ്റിൽ. അശ്വനിയുടെ നേതൃത്വത്തിലായിരുന്നു ജന്തർ മന്തറിൽ പരിപാടി സംഘടിപ്പിച്ചത്. കൂടാതെ പരിപാടിയിൽ പങ്കെടുത്ത അഞ്ചുപേരെയുമാണ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. ഞായറാഴ്ച ജന്തർ മന്ദിറിൽ അശ്വനിയുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിക്കിടെ മുസ്ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്നതിെൻറ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചിരുന്നു. ഇതോടെ പൊലീസ് അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ടവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് ഡൽഹി െപാലീസ് കമീഷണർ രാകേഷ് അസ്താനയുടെ നിർദേശം.
വിഡിയോ പ്രചരിച്ചതുമായി ബന്ധപ്പെട്ട് അശ്വനി ഡൽഹി െപാലീസിന് പരാതി നൽകിയിരുന്നു. വിഡിയോയുമായി ബന്ധപ്പെട്ട് തന്നെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിക്കുന്നുവെന്നായിരുന്നു അശ്വനിയുടെ പരാതി. മുസ്ലിം വിരുദ്ധ മുദ്രാവാക്യം മുഴക്കിയത് ആരാണെന്ന് അറിയില്ലെന്നും ബ്രിട്ടീഷ് കാലഘട്ടത്തിലെ 22 നിയമങ്ങൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പരിപാടി സംഘടിപ്പിച്ചതെന്നായിരുന്നു അശ്വനിയുടെ പ്രതികരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.