ഗുജറാത്തിൽ ബി.ജെ.പി ഡോക്ടേർസ് സെൽ അംഗവും മുൻ മന്ത്രിയുടെ ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു
text_fieldsഅഹ്മദാബാദ്: ഗുജറാത്തിൽ ബി.ജെ.പി ഡോക്ടേർസ് സെൽ അംഗവും മുൻ മന്ത്രിയുടെ ഭാര്യയും കോവിഡ് ബാധിച്ച് മരിച്ചു. ഡോ. ആദിത്യ ഉപാധ്യായ (62), മുൻമന്ത്രിയും ബി.ജെ.പി നേതാവുമായ മധുഭായ് താക്കൂറിെൻറ ഭാര്യ മധുബെൻ താക്കൂർ എന്നിവർ ഉൾപ്പെടെ 30 പേരാണ് 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 891 ആയി ഉയർന്നു.
രണ്ട് പതിറ്റാണ്ടായി ബി.ജെ.പിയുടെ സജീവ അംഗവും ഡോക്ടേർസ് സെൽ പ്രവർത്തകനുമാണ് ഉപാധ്യായ. അസ്ഥിരോഗ വിദഗ്ധനായ ഇദ്ദേഹം കോവിഡ് ബാധയെ തുടർന്ന് രണ്ടാഴ്ചയിലേറെ എസ്.വി.പി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തുടർന്ന് അഹ്മദാബാദിലെ സ്റ്റെർലിങ് ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ വെച്ചാണ് മരണപ്പെട്ടത്.
ഇദ്ദേഹത്തിെൻറ ഭാര്യയും ഗൈനക്കോളജിസ്റ്റുമായ ഡോ. പല്ലവി ഉപാധ്യായയും മകനും കോവിഡിനെ തുടർന്ന് ഇതേ ആശുപത്രിയിൽ ചികിത്സയിലാണ്. അഹ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ കൗൺസിലറും ബി.ജെ.പി ഡോക്ടേർസ് സെൽ അംഗവുമായ പല്ലവി ബി.ജെ.പി ബാപ്പുനഗർ വാർഡ് പ്രസിഡൻറ് കൂടിയാണ്.
നിലവിൽ ബി.ജെ.പി അഹ്മദാബാദ് ജില്ല സെക്രട്ടറിയായ മധുഭായ് താക്കൂറിെൻറ ഭാര്യ മധുബെൻ താക്കൂർ തിങ്കളാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഇവരുടെ മൂന്ന് കുടുംബാംഗങ്ങൾ ക്വാറൻറീനിലാണ്.
അതിനിടെ, കൃഷ്ണനഗർ പൊലീസ് സ്റ്റേഷനിൽ രണ്ടാമതൊരു പൊലീസുകാരൻ കൂടി കോവിഡ് ബാധയെ തുടർന്ന് മരണപ്പെട്ടു. അസി. സബ് ഇൻസ്പെക്ടർ ഗിരീഷ് ബാരോട്ടാണ് ഞായറാഴ്ച മരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.