Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകശ്​മീരിൽ ജനം ബി.ജെ.പി...

കശ്​മീരിൽ ജനം ബി.ജെ.പി പരിപാടിക്കെത്തി; കാമറ കണ്ടപ്പോൾ മുഖം മറച്ചു

text_fields
bookmark_border
BJP-Members-in-Kashmir-Hide-From-the-Cameras
cancel
camera_alt????????? ??.??.?? ?????????????????? ???? ?????????? ???? ?????????????

​ശ്രീ​ന​ഗ​ർ: ശ്രീ​ന​ഗ​ർ ന​ഗ​ര​ത്തി​​െൻറ ഹൃ​ദ​യ​ഭാ​ഗ​ത്തു​ള്ള ‘ശ​രി​യ ക​ശ്​​മീ​ർ’ പാ​ർ​ക്കി​ലേ​ക്ക്​ വ്യാ ​ഴാ​ഴ്​​ച നൂ​റു​ക​ണ​ക്കി​ന്​ ബി.​ജെ.​പി പ്ര​വ​ർ​ത്ത​ക​ർ ഒ​ഴു​കി​യെ​ത്തി. ക​ശ്​​മീ​ർ താ​ഴ്​​വ​ര​യി​ൽ ആ​ദ്യ​ മാ​യി ന​ട​ന്ന പാ​ർ​ട്ടി ക​ൺ​വെ​ൻ​ഷ​നി​ൽ പ​െ​ങ്ക​ടു​ക്കാ​നാ​ണ്​ അ​വ​ർ എ​ത്തി​യ​ത്.

ജ​മ്മു-​ക​ശ്​​മീ​ർ ചു ​മ​ത​ല​യു​ള്ള ബി.​ജെ.​പി ദേ​ശീ​യ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ അ​വി​നാ​ശ്​ റാ​യ്​ ഖ​ന്ന, പാ​ർ​ട്ടി സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ശോ​ക്​ കൗ​ൾ എ​ന്നി​വ​ർ വേ​ദി​യി​ലു​ണ്ടാ​യി​രു​ന്നു. ച​ട​ങ്ങു​ക​ൾ ഭം​ഗി​യാ​യി ന​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, ഖ​ന്ന സം​സാ​രി​ക്കു​േ​മ്പാ​ൾ ഒ​രു സം​ഘം ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ​മാ​ർ ചി​ത്ര​ങ്ങ​ൾ എ​ടു​ക്കാ​നെ​ത്തി​യ​തോ​ടെ​യാ​ണ്​ കാ​ര്യ​ങ്ങ​ൾ ത​കി​ടം മ​റി​ഞ്ഞു.

കാ​മ​റ​ക്ക​ണ്ണു​ക​ൾ തു​റ​ന്ന​പ്പോ​ൾ, പ്ര​വ​ർ​ത്ത​ക​ർ ത​ല​താ​ഴ്​​ത്തി. ചി​ല​ർ ലഘ​ുലേഖകൾ ഉ​പ​യോ​ഗി​ച്ച്​ മു​ഖം മ​റ​ച്ചു. പ​ല​രും പാ​ർ​ക്ക്​ വി​ട്ട്​ ഒാ​ടി. ഇ​ത്​ പ​ല​രി​ലും ചി​രി പ​ട​ർ​ത്തി. ജ​മ്മു​വി​ൽ ബി.​ജെ.​പി പ​രി​പാ​ടി​ക​ൾ​ക്ക്​ ആ​ൾ​ബ​ല​മു​ണ്ടാ​കാ​റു​ണ്ട്. എ​ന്നാ​ൽ, ക​ശ്​​മീ​രി​ൽ പാ​ർ​ട്ടി ഒ​ട്ടും ജ​ന​പ്രി​യ​മ​ല്ല. അ​വി​ടെ, ബി.​ജെ.​പി​യെ പി​ന്തു​ണ​ക്കു​ന്ന​യാ​ൾ എ​ന്ന​ത്​ ആ​രും പ​ര​സ്യ​മാ​ക്കാ​റു​മി​ല്ല.

ഇ​താ​ണ്​ ക​ശ്​​മീ​ർ പാ​ർ​ക്കി​ലെ​ത്തി​​യ പ്ര​വ​ർ​ത്ത​ക​രെ മു​ഖം മ​റ​ക്കാ​ൻ പ്രേ​രി​പ്പി​ച്ച​ത്. പ​ടം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്നാ​ൽ, ഞ​ങ്ങ​ൾ​ക്ക്​ സാ​മൂ​ഹി​ക​മാ​യി വി​ല​ക്കു​ണ്ടാ​കു​മെ​ന്ന്​ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ത്ത മ​ൻ​സൂ​ർ എ​ന്ന ചെ​റു​പ്പ​ക്കാ​ര​ൻ പ​റ​ഞ്ഞു. ബി.​ജെ.​പി​ക്കെ​തി​രെ ക​ശ്​​മീ​രി​ൽ വ​ലി​യ അ​രി​ശം നി​ല​നി​ൽ​ക്കു​ന്ന സ​മ​യ​മാ​ണ്. അ​വ​രു​ടെ പ​രി​പാ​ടി​യി​ലെ​ത്തി​യ​തി​​െൻറ പേ​രി​ൽ ജീ​വ​ൻ അ​പാ​യ​പ്പെ​ടു​ത്താ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ഇ​യാ​ൾ വ്യ​ക്ത​മാ​ക്കി. വ്യാ​ഴാ​ഴ്​​ച​​ത്തേ​ത്​ ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​മ​ല്ല. മു​മ്പും ക​ശ്​​മീ​രി​ൽ ബി.​ജെ.​പി പ​രി​പാ​ടി​ക​ൾ പ​ക​ർ​ത്താ​ൻ ഫോ​േ​ട്ടാ​ഗ്രാ​ഫ​ർ​മാ​ർ എ​ത്തു​േ​മ്പാ​ൾ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭാ​വി​ക​ളും സ​മാ​ന രീ​തി​യി​ൽ പ്ര​തി​ക​രി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:congresskashmirBJPLok Sabha Electon 2019
News Summary - BJP Members in Kashmir Hide From the Cameras-india news
Next Story