Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightജി.എസ്​.ടിയെ കുറിച്ച്​...

ജി.എസ്​.ടിയെ കുറിച്ച്​ തനിക്ക്​ അറിവില്ലെന്ന്​​ ബി.ജെ.പി മന്ത്രി

text_fields
bookmark_border
prakash-dhurve
cancel

ഭോപ്പാൽ: കേന്ദ്രസർക്കാറി​​െൻറ പുതിയ നികുതി പരിഷ്​കാരം ജി.എസ്​.ടി എന്താണെന്ന്​ തനിക്ക്​ മനസിലായിട്ടില്ലെന്ന്​ തുറന്ന്​ സമ്മതിച്ച്​ ബി.ജെ.പി മന്ത്രി. മധ്യപ്രദേശിലെ മന്ത്രിയായ ഒാം പ്രകാശ്​ ധ്രുവാണ്​ ജി.എസ്​.ടിയെ സംബന്ധിച്ച്​ ത​​െൻറ അജ്ഞത തുറന്ന്​ പറഞ്ഞത്​​. നോട്ട്​ നിരോധനത്തി​​െൻറ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനായി ബി.ജെ.പി സംഘടിപ്പിച്ച പൊതു ചടങ്ങിലായിരുന്നു മന്ത്രിയുടെ പ്രസ്​താവന. 

തനിക്ക്​ ജി.എസ്​.ടി എന്താണെന്ന്​ മനസിലായിട്ടില്ല. അതുകൊണ്ട്​ ജി.എസ്​.ടിയെ സംബന്ധിച്ച്​  സംസാരിക്കുന്നില്ല. ചാർ​​േട്ടർഡ്​ അക്കൗണ്ടുമാർക്കും വ്യാപാരികൾക്കും ഇതിനെ കുറിച്ച്​ ധാരണയില്ല. പലരും ജി.എസ്​.ടിയെ കുറിച്ച്​ മനസിലാക്കി വരുത്തതേയുളളുവെന്നും ധ്രുവ്​ പറഞ്ഞു.

​നേരത്തെ ജി.എസ്​.ടിയെ സംബന്ധിച്ച്​ രൂക്ഷമായ വിമർശനങ്ങളാണ്​ പ്രതിപക്ഷം ഉയർത്തിയത്​. കോൺഗ്രസ്​ ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പശ്​ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരെല്ലാം ജി.എസ്​.ടിയെ വിമർശിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gstMadhya Pradeshbjp ministermalayalam news
News Summary - BJP Minister Admits He 'Can't Understand' New Tax GST-India news
Next Story