പട്ടിണിയാണ് സർ, റേഷൻ തികയുന്നില്ലെന്ന് കർഷകൻ; പോയി ചത്തൂടേന്ന് ബി.ജെ.പി മന്ത്രി
text_fieldsബംഗളുരു: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് വരുമാനം നിലച്ചതിനെ തുടർന്ന് അരി ചോദിച്ച് വിളിച്ച കർഷകനോട് പോയി ചത്തൂേടന്ന് കർണാടക മന്ത്രി.
കോവിഡിനെ തുടർന്ന് വരുമാനം നിലച്ചതിനാൽ സർക്കാർ നൽകുന്ന റേഷൻ വിഹിതം കുടുംബത്തിെൻറ പട്ടിണി മാറ്റാൻ തികയുന്നില്ലെന്ന് പറഞ്ഞായിരുന്നു കർഷകൻ കര്‍ണ്ണാടക ഭക്ഷ്യമന്ത്രി ഉമേഷ് ഖാട്ടിയെ വിളിച്ചത്. ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം പുറത്ത് വന്നതോടെയാണ് മന്ത്രിയുടെ പെരുമാറ്റം പുറത്തറിഞ്ഞത്.
സർക്കാർ വിതരണം ചെയ്യുന്ന രണ്ട് കിലോ അരി എങ്ങനെയാണ് ഒരു കുടുംബത്തിന് മതിയാവുക എന്നായിരുന്നു കർഷകൻ ചോദിച്ചത്. സർക്കാർ മൂന്ന് കിലോ റാഗി വിതരണം ചെയ്യുന്നുണ്ടല്ലോന്നായി മന്ത്രി. ഇതു വടക്കൻ കർണാടകയുടെ പ്രദേശങ്ങളിൽ ലഭിക്കുന്നില്ലെന്ന വിഷമം കർഷകൻ പങ്കുവെക്കുേമ്പാൾ അടുത്ത മാസം മുതൽ എത്തിക്കാമെന്നായി മന്ത്രി.
അതുവരെ പട്ടിണികിടന്ന് ഞങ്ങൾ ചത്തുപോകണമെന്നാണോ എന്ന് കർഷകൻ ചോദിച്ചപ്പോഴാണ്. 'എന്നാൽ അത് തന്നെയാണ് നല്ലത്, നിങ്ങളൊക്കെ ചാകുന്നതിനാണ് ഭക്ഷ്യവിതരണം മുടക്കിയതെന്നും' മറുപടി നൽകിയ മന്ത്രി . ഇനി ഇക്കാര്യം പറഞ്ഞ് എന്നെ വിളിക്കരുതെന്നും ഭീഷണിപ്പെടുത്തുന്നുണ്ട്.
ഒരു കുടുംബത്തിനുള്ള സൗജന്യ അരി രണ്ട് കിലോയാക്കി കുറച്ചതിനെക്കുറിച്ച് ചോദിച്ച ഒരു പൗരനോടാണ് മന്ത്രിയുടെ വൃത്തികെട്ട െപരുമാറ്റമെന്നും അദ്ദേഹത്തെ മന്ത്രിസഭയിൽനിന്ന് ഉടൻ പുറത്താക്കണമെന്നും കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.െക. ശിവകുമാർ പ്രതികരിച്ചു.
മന്ത്രിയുെട പ്രസ്താവന മനുഷ്യത്വരഹിതമാണെന്നും ജനങ്ങളോട് അനുകമ്പയില്ലാത്ത മന്ത്രിയെ തൽസ്ഥാനത്തുനിന്ന് നീക്കണമെന്നും ജെ.ഡി-എസ് നേതാവ് എച്ച്.ഡി. കുമാരസ്വാമി ആവശ്യപ്പെട്ടു.
സംഭവം വിവാദമായതോടെ മുഖ്യമന്ത്രി പ്രതികരണവുമായി രംഗത്തുവന്നു. ഒരു മന്ത്രി അത്തരം പരാമർശം നടത്തിയത് ശരിയല്ലെന്നും സംഭവത്തിൽ താൻ ഖേദിക്കുെന്നന്നും അദ്ദേഹം പറഞ്ഞു.
വകുപ്പു മന്ത്രിക്ക് തെറ്റ് സംഭവിച്ചതായി ചൂണ്ടിക്കാട്ടിയ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. വടക്കൻ
കർണാടകയിൽനിന്നുള്ള മുതിർന്ന ബി.ജെ.പി നേതാവാണ് ഉമേഷ് കാട്ടി. കർഷക സംഘടനയായ റൈത്ത സംഘയുടെ അംഗമായ ഇൗശ്വറുമായായിരുന്നു മന്ത്രിയുടെ വിവാദ ഫോൺ സംഭാഷണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.