കർണാടകയിൽ 17 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു
text_fieldsബംഗളൂരു: കർണാടകയിൽ അധികാരത്തിലേറിയ ബി.ജെ.പി സർക്കാറിൽ പുതിയതായി 17 മന്ത്രിമാർ സത്യപ്രതിജ് ഞ ചെയ്തു. രാവിലെ 10.30ന് രാജ്ഭവനിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ സത്യവാചകം ചൊല്ലി കൊടുത്തു.
മുൻ മുഖ്യമന്ത് രി ജഗദീഷ് ഷെട്ടാർ, മുൻ ഉപമുഖ്യമന്ത്രിമാരായ ആർ. അശോക, കെ.ഇ ഈശ്വരപ്പ, സ്വതന്ത്രൻ എച്ച്. നാഗേഷ്, ജി.എം കരജോൾ, ഡോ. അശ്വത് നാരായൺ സി.എൻ, എൽ.എസ് സവാദി, ബി. ശ്രീരാമലു, എസ്. സുരേഷ് കുമാർ, വി. സോമണ്ണ, സി.ടി രവി, ബസവരാജ് ബൊമ്മ, കോട്ട ശ്രീനിവാസ് പൂജാരി, ജെ.സി മധുസ്വാമി, സി.സി പാട്ടീൽ, പ്രഭു ചൗഹാൻ, ജോലെ ശശികല അണ്ണാ സാഹിബ് എന്നിവരാണ് പുതുതായി മന്ത്രിമാരായത്.
മൂന്നാഴ്ച നീണ്ട അനിശ്ചിതത്വത്തിന് ശേഷമാണ് ബി.ജെ.പി സർക്കാറിലെ മന്ത്രിമാർ അധികാരത്തിലേറിയത്. രാവിലെ പുതിയതായി സത്യപ്രതിജ്ഞ ചെയ്യുന്ന 17 മന്ത്രിമാരുടെ പട്ടിക മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ ഗവർണർക്ക് കൈമാറിയിരുന്നു.
ജൂലൈ 26ന് മുഖ്യമന്ത്രിയായി യെദിയൂരപ്പ സത്യപ്രതിജ്ഞ ചെയ്തെങ്കിലും മന്ത്രിസഭ വികസനം നടന്നിരുന്നില്ല. മന്ത്രിമാരുടെ പട്ടികയിൽ അന്തിമ തീരുമാനം എടുക്കുന്നതിലുണ്ടായ കാലതാമസമാണ് സത്യപ്രതിജ്ഞ വൈകാൻ കാരണം. ശനിയാഴ്ച വൈകീട്ടോടെ യെദിയൂരപ്പയുമായി നടന്ന ചർച്ചക്കൊടുവിൽ മന്ത്രിമാരുടെ പട്ടികക്ക് ബി.ജെ.പി ദേശീയ പ്രസിഡൻറ് അമിത് ഷാ അംഗീകാരം നൽകുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.