മകെൻറ മരണത്തിൽ കള്ളക്കളി, യു.പി പൊലീസ് കേസെടുക്കുന്നില്ല; ആരോപണവുമായി ബി.ജെ.പി എം.എൽ.എ
text_fieldsലഖ്നോ: മകെൻറ മരണത്തിൽ കള്ളക്കളി കളിക്കുകയാണെന്നും ആശുപത്രി അധികൃതർക്കെതിരെ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തില്ലെന്നും ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ.
ഹർദോയ് ജില്ലയിലെ സാൻഡില എം.എൽ.എയായ രാജ്കുമാർ അഗർവാളിെൻറ മകൻ ഏപ്രിൽ 26നാണ് മരിച്ചത്. ഒരു മാസത്തിന് ശേഷം മകെൻറ മരണത്തിന് കാരണം കകോരിയിലെ ആശുപത്രി അധികൃതരുടെ അനാസ്ഥയാണെന്ന ആരോപണവുമായി എം.എൽ.എ രംഗത്തെത്തുകയായിരുന്നു.
മകെൻറ മരണത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിരുന്നു. എന്നാൽ അതിൽ യാതൊരുവിധ പ്രതികരണവും ഉണ്ടായില്ല. ഡി.ജി.പിയെയും പൊലീസ് കമീഷണറെയും സംഭവം അറിയിച്ചിരുന്നു. അവരിൽനിന്നും യാതൊരുവിധ പ്രതികരണവുമുണ്ടായില്ലെന്നും എം.എൽ.എ ആരോപിച്ചു.
ഏപ്രിൽ 22നാണ് രാജ്കുമാറിെൻറ മകൻ 35കാരനായ ആശിഷിനെ കോവിഡ് ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഏപ്രിൽ 25ന് അദ്ദേഹത്തിെൻറ ഒാക്സിജെൻറ അളവ് 94 ആയിരുന്നു. അന്ന് ആശിഷ് ഭക്ഷണം കഴിക്കുകയും നല്ല രീതിയിൽ സംസാരിക്കുകയും ചെയ്തിരുന്നു. എന്നാൽ, അന്ന് വൈകിേട്ടാടെ ആശിഷിെൻറ ഒാക്സിജൻ അളവ് താഴ്ന്നുപോകുന്നതായി അറിയിക്കുകയായിരുന്നു. ആശിഷിന് വേണ്ടി പുറത്തുനിന്ന് ഒാക്സിജൻ സിലിണ്ടർ സംഘടിപ്പിച്ചുകൊണ്ടുവന്നെങ്കിലും ഡോക്ടർമാർ അത് ഉപയോഗിക്കാൻ സമ്മതിച്ചില്ലെന്നും എം.എൽ.എ ആരോപിച്ചു.
ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് മകെൻറ മരണത്തിന് കാരണമെന്നും മറ്റൊരാൾക്ക് ഇതുപോലെ സംഭവിക്കാനാണ് പരാതി നൽകാൻ തയാറായതെന്നും എം.എൽ.എ പറയുന്നു. എന്നാൽ തെൻറ പരാതി സ്വീകരിക്കാൻ പൊലീസ് തയാറായില്ലെന്നും സി.എം.ഒയുടെ അന്വേഷണ റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ പരാതി സ്വീകരിക്കുവെന്ന് പൊലീസ് പറഞ്ഞതായും അദ്ദേഹം ആരോപിച്ചു.
ഉത്തർപ്രദേശിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 20,000 കടന്നിരുന്നു. വെള്ളിയാഴ്ച 159 മരണവും റിപ്പോർട്ട് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.