Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഇന്ത്യയെ ഹിന്ദു...

ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് ബി.ജെ.പി എം.എൽ.എയുടെ പ്രതിജ്ഞ- വിഡിയോ

text_fields
bookmark_border
BJP MLA
cancel
Listen to this Article

ചണ്ഡിഗഡ് : ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കുമെന്ന് പ്രതിജ്ഞയെടുത്ത് ബി.ജെ.പി എം.എൽ.എ അസീം ഗോയൽ. ഹരിയാനയിലെ അംബാല നഗരത്തിൽ ഞായറാഴ്ച നടന്ന ഭാരതീയ ജനതാ പാർട്ടിയുടെ ഒരു ചടങ്ങിലാണ് എം.എൽ.എ പ്രതിജ്ഞ എടുത്തത്. സുദർശൻ ന്യൂസിന്‍റെ ചീഫ് എഡിറ്റർ സുരേഷ് ചവാൻകെയാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡൽഹിയിൽ ഡിസംബറിൽ നടന്ന ചടങ്ങിൽ വിദ്വേഷ പ്രസംഗം നടത്തിയ കേസിൽ വിചാരണ നേരിടുന്നയാളാണ് സുരേഷ് ചവാൻകെ.

പ്രതിജ്ഞയെടുക്കുന്നതിന്‍റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. എന്ത് വില കൊടുത്തും ഇന്ത്യയെ ഹിന്ദു രാഷ്ട്രമാക്കണമെന്ന് അസീം ഗോയൽ പ്രതിജ്ഞയെടുക്കുന്നത് ദൃശ്യങ്ങളിൽ കാണാം. സ്വാതന്ത്യം ലഭിച്ച് 75 വർഷമായിട്ടും രാജ്യത്ത് ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കാൻ കഴിയാത്തത് നിർഭാഗ്യകരമാണെന്ന് ചടങ്ങിൽ ചവാൻകെ പറഞ്ഞതായി ഹിന്ദി ദിനപത്രം ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Hindu nationAseem Goyal
Next Story