Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
BJP MLA booked for crowd at family event
cancel
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ മാനദണ്ഡങ്ങൾ...

കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ മകളുടെ ഹൽദി; ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്​

text_fields
bookmark_border

മുംബൈ: ​ലോക്​ഡൗൺ ലംഘിച്ച്​ വിവാഹ ചടങ്ങുകൾ നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്​. മഹാരാഷ്​ട്രയിലെ ബോസാരി മണ്ഡലം എം.എൽ.എയായ ​മഹേഷ്​ ലാൻഗേക്കെതിരെയാണ്​ കേസ്​. ​

കോവിഡ്​ മാനദണ്ഡങ്ങൾ ലംഘിച്ച്​ മകളുടെ ഹൽദി ചടങ്ങുകൾ സംഘടിപ്പിക്കുകയായിരുന്നു എം.എൽ.എ. ചടങ്ങി​െൻറ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. സാമൂഹിക അകലമോ മാസ്​കോ ധരിക്കാതെ എം.എൽ.എയും കുടുംബവും അതിഥികളും നൃത്തം ചെയ്യുന്നതാണ്​ വിഡിയോയിൽ. ജൂൺ ആറിനാണ്​ വിവാഹം.

100ഒാളം പേർ ചടങ്ങിൽ പ​െങ്കടുത്തതായാണ്​ വിവരം. ആരുംതന്നെ മാസ്​കോ സാമൂഹിക അകലമോ പാലിച്ചിട്ടില്ല. വിഡിയോ വൈറലായതോടെ പൊലീസ്​ സ്വമേധയാ കേസെടുക്കുകയായിരുന്നു. എം.എൽ.എക്കും കണ്ടാലറിയുന്ന 50 പേർക്കെതിരെയുമാണ്​ കേസ്​.

ഞായറാഴ്​ചയായിരുന്നു ഹൽദി ചടങ്ങ്​. ഡാൻസിനിടെ എം.എൽ.എയെ പാർട്ടി അനുയായികൾ ​തോളിലേറ്റി നൃത്തം ചെയ്യുന്നതും കാണാം. ബന്ധുക്കൾക്ക്​ പുറമെ പാർട്ടി പ്രവർത്തകരും ചടങ്ങിൽ പ​െങ്കടുത്തു. ജനങ്ങളോട്​ കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കപ്പെടു​േമ്പാഴും ജനപ്രതിനിധികൾ അവ വകവെക്കാതെ മാനദണ്ഡങ്ങൾ ലംഘിച്ചതിനെതിരെയാണ്​ കേസെടുത്തതെന്ന്​ പൊലീസ്​ പറഞ്ഞു.

അതേസമയം ഹൽദി ചടങ്ങിൽ ബന്ധുക്കൾ മാത്രമാണ്​ പ​​െങ്കടുത്തതെന്നും പുറമെനിന്ന്​ ആരുമുണ്ടായിരുന്നില്ലെന്നും മഹേഷ്​ പ്രതികരിച്ചു. 200 കുടുംബങ്ങൾ മാത്രമാണ്​ ചടങ്ങിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പ​െങ്കടുത്ത എല്ലാവരുടെയും കൈയിൽ കോവിഡ്​ നെഗറ്റീവ്​ സർട്ടിഫിക്കറ്റുണ്ടായിരുന്നു. കൂടാതെ എല്ലാവരും വാക്​സിൻ സ്വീകരിക്കുകയും ചെയ്​തിരുന്നുവെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

സംഭവത്തിൽ കേസ്​ രജിസ്​റ്റർ​ ചെയ്​തതായും അന്വേഷണം നടത്തുമെന്നും പൊലീസ്​ ഡെപ്യൂട്ടി കമീഷണർ മൻചാക്​ ഇപ്പർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:BJP MLALockdown ViolationCovid ProtocolMahesh LandgeBJP
News Summary - BJP MLA booked for crowd at family event
Next Story