'ദുഷ്ടൻമാർ ശരീരത്തിൽ തൊടാൻ ശ്രമിച്ചാൽ കൈകൾ വെട്ടിക്കളയണം'; ബിഹാറിൽ വിജയദശമി ദിനത്തിൽ പെൺകുട്ടികൾക്ക് വാളുകൾ വിതരണം ചെയ്ത് ബി.ജെ.പി എം.എൽ.എ
text_fieldsപട്ന: വിജയ ദശമി ആഘോഷത്തിനിടെ പെൺകുട്ടികൾക്ക് വാൾ വിതരണം ചെയ്ത് ബി.ജെ.പി എം.എൽ.എ. ബിഹാറിലെ സിതാമർഹി ജില്ലയിൽ ശനിയാഴ്ച നടന്ന പരിപാടിക്കിടെയാണ് എം.എൽ.എയായ മിഥിലേഷ് കുമാർ വാളുകൾ നൽകിയത്. സ്കൂൾ, കോളജ് വിദ്യാർഥിനികൾക്കാണ് വാളുകൾ വിതരണം ചെയ്തത്.
ആരെങ്കിലും ദേഹത്ത് മോശമായി സ്പർശിച്ചാൽ അവരുടെ കൈവെട്ടണം എന്നാണ് വാളുകൾ നൽകി എം.എൽ.എ പെൺകുട്ടികളോട് പറഞ്ഞത്.
'ഏതെങ്കിലും ദുഷ്ടൻ നമ്മുടെ സഹോദരിമാരെ തൊടാൻ തുനിഞ്ഞാൽ, ഈ വാളുകൊണ്ട് അവന്റെ കൈ വെട്ടണം. അത്തരം ആളുകളുടെ കൈകൾ വെട്ടാൻ നമ്മുടെ സഹോദരിമാരെ പ്രാപ്തരാക്കണം. ആവശ്യമെങ്കിൽ ഞാനും നിങ്ങളും ഇത് ചെയ്യണം. നമ്മുടെ സഹോദരിമാർക്കെതിരെ ദുരുദ്ദേശ്യം വെച്ചുപുലർത്തുന്ന എല്ലാ ദുഷ്പ്രവൃത്തിക്കാരെയും നശിപ്പിക്കണം.'-സീതാമർഹിയിലെ കപ്രോൾ റോഡിലെ പൂജാ പന്തലുകളിലൊന്നിൽ സമ്മേളനത്തെ അഭിസംബോധന ചെയ്യവെ മിഥിലേഷ് കുമാർ പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളുടെ പിന്തുണ അഭ്യർഥിച്ച ബി.ജെ.പി എം.എൽ.എ തിൻമകൾക്കെതിരെ പ്രവർത്തിക്കാൻ ആളുകളോട് ആവശ്യപ്പെടുകയും ചെയ്തു.
നവരാത്രി ആഘോഷത്തിന്റെ ഭാഗമായി നിരവധി ദുർഗാപൂജ പന്തലുകൾ സന്ദർശിക്കുകയും വാളുകൾ വിതരണം ചെയ്ത ചെയ്ത മിഥിലേഷ് കുമാർ നിരവധി തോക്കുകളും വാളുകളും മറ്റ് ആയുധങ്ങളും വേദിയിൽ പ്രദർശിപ്പിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.