Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകൊലപാതകക്കേസിൽ...

കൊലപാതകക്കേസിൽ ബി.ജെ.പി എം.എൽ.എക്ക്​ ജീവപര്യന്തം

text_fields
bookmark_border
BJP
cancel
camera_alt??.???.??? ?????????????? ??. ?????????????? ???????????? ?????????? ???????????????? ???????????? ????????? ????????????????????

അ​ഹ്​​മ​ദാ​ബാ​ദ്: കൊ​ല​പാ​ത​ക കേ​സി​ൽ ബി.​ജെ.​പി. എം.​എ​ൽ.​എ​ക്ക് ഗു​ജ​റാ​ത്ത് ഹൈ​കോ​ട​തി ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ച്ചു. ഭൂ​മി പ്ര​ശ്ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നി​ലേ​ഷ് റൈ​യ്യാ​നി​യെ വെ​ടി​വെ​ച്ചു കൊ​ന്ന കേ​സി​ലാ​ണ് രാ​ജ്കോ​ട്ട് ഗൊ​ണ്ടാ​ൽ എം.​എ​ൽ.​എ ആ​യ ജ​യ​രാ​ജ് സി​ങ് ജ​ദേ​ജ​യേ​യും കൂ​ട്ടാ​ളി​ക​ളാ​യ മു​ൻ അ​ണ്ട​ർ 19 ക്രി​ക്ക​റ്റ് ക​ളി​ക്കാ​ര​നാ​യ മ​ഹേ​ന്ദ്ര സി​ങ് റാ​ണ, അ​മ​ർ​ജി​ത് സി​ങ് ജ​ദേ​ജ എ​ന്നി​വ​രെ കോ​ട​തി ശി​ക്ഷി​ച്ച​ത്.

ഗൊ​ണ്ടാ​ൽ അ​തി​ർ​ത്തി​യി​ലു​ള്ള ഭൂ​മി​പ്ര​ശ്ന​ത്തെ തു​ട​ർ​ന്നാ​ണ് നി​ലേ​ഷ് റൈ​യ്യാ​നി​യെ 2004 ഫെ​ബ്രു​വ​രി എ​ട്ടി​ന് വെ​ടി​വെ​ച്ചു കൊ​ന്ന​ത്. ഇ​തേ​ത്തു​ട​ർ​ന്ന് എം.​എ​ൽ.​എ ഉ​ൾ​പ്പെ​ടെ 16 പേ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്തു. 2010ൽ ​അ​തി​വേ​ഗ കോ​ട​തി കേ​സി​ൽ പ്ര​തി​യാ​യ സ​മി​ർ പ​ത്താ​ന് ജീ​വ​പ​ര്യ​ന്തം ശി​ക്ഷ വി​ധി​ക്കു​ക​യും ജ​ദേ​ജ​യെ കു​റ്റ​മു​ക്ത​നാ​ക്കു​ക​യും ചെ​യ്തു.

ഇ​ത് ചോ​ദ്യം ചെ​യ്ത് സ​മി​ർ പ​ത്താ​നും സം​സ്ഥാ​ന സ​ർ​ക്കാ​റും ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചു. കൊ​ല​പാ​ത​ക​ത്തി​ന് ദൃ​ക്സാ​ക്ഷി​യാ​യ റാം​ജി മ​ക്​​വാ​ന ഹൈ​കോ​ട​തി​യി​ൽ എം.​എ​ൽ.​എ​ക്കെ​തി​രെ മൊ​ഴി​ന​ൽ​കി. നി​ലേ​ഷി​നൊ​പ്പം കാ​റി​ലു​ണ്ടാ​യി​രു​ന്ന മ​ക്​​വാ​ന വെ​ടി​വെ​പ്പി​ൽ പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​​​െൻറ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ​ത്താ​നെ കു​റ്റ​മു​ക്ത​നാ​ക്കു​ക​യും എം.​എ​ൽ.​എ അ​ട​ക്ക​മു​ള്ള​വ​രെ ശി​ക്ഷി​ക്കു​ക​യു​മാ​യി​രു​ന്നു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gujaratbjp mlamalayalam newsJayrajsinh Jadeja
News Summary - BJP MLA From Gujarat Sentenced To Life In 13-Year-Old Murder Case-India news
Next Story