യു.പിയിൽ തേങ്ങയുടച്ച് ബി.ജെ.പി എം.എൽ.എയുടെ റോഡ് ഉദ്ഘാടനം; തേങ്ങക്ക് പകരം പൊളിഞ്ഞത് റോഡ് - വിഡിയോ
text_fieldsലഖ്നൗ: ഉത്തർപ്രദേശിലെ ബിജ്നോറിൽ പുതുതായി ടാറിട്ട റോഡ് തേങ്ങയുടച്ച് ഉദ്ഘാടനം ചെയ്യവെ തേങ്ങക്ക് പകരം റോഡ് പൊളിഞ്ഞു. ഒരു കോടി രൂപയിലേറെ ചെലവഴിച്ച് ടാർ ചെയ്ത റോഡാണ് പൊളിഞ്ഞത്. ഉദ്ഘാടനത്തിന് ഉപയോഗിച്ച തേങ്ങ പൊട്ടിയതുമില്ല. ബി.ജെ.പി എം.എൽ.എ സുചി മൗസം ചൗധരിയായിരുന്നു ഉദ്ഘാടക.
1.16 കോടി രൂപ മുടക്കി 7.5 കിലോമീറ്റർ ദൂരമാണ് റോഡ് നിർമിച്ചത്. സംഭവത്തില്‍ ഉത്തരവാദിയായ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് എം.എൽ.എ അറിയിച്ചു.
ബിജ്‌നോറിലെ സദാര്‍ നിയോജക മണ്ഡലത്തിലാണ് റോഡ്. ഉദ്യോഗസ്ഥര്‍ ക്ഷണിച്ചതനുസരിച്ചാണ് എം.എല്‍.എ ഉദ്ഘാടനത്തിനെത്തിയത്. റോഡ് ഉദ്ഘാടനത്തിന് തേങ്ങയുടച്ചപ്പോൾ റോഡില്‍നിന്നും ടാറിന്‍റെ കഷണങ്ങള്‍ ഇളകി തെറിച്ചു. ഇതോടെ ദേഷ്യപ്പെട്ട എം.എല്‍.എ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ടവരെയും വിളിച്ചുവരുത്തി. റോഡിന്‍റെ ബാക്കി ഭാഗം വിശദമായി പരിശോധിച്ചു.
ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ മൂന്നു മണിക്കൂറിലേറെ നേരം ഇവർ കാത്തിരുന്നു. ജില്ല മജിസ്‌ട്രേറ്റിനോട് അടക്കം സംസാരിച്ച എം.എല്‍.എ കരാറുകാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.
എം.എല്‍.എയുടെ ആവശ്യപ്രകാരം റോഡിന്‍റെ സാമ്പിള്‍ ശേഖരിച്ച് പരിശോധനക്ക് അയച്ചു. ജില്ല മജിസ്‌ട്രേറ്റുമായി ഇക്കാര്യം സംസാരിച്ചുവെന്നും റോഡിന് നിലവാരമില്ലെന്നും എം.എൽ.എ പറഞ്ഞു. ആകെ 7.5 കിലോമീറ്റര്‍ ദൂരമുള്ള റോഡില്‍ 700 മീറ്റര്‍ മാത്രമാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടുള്ളൂവെന്നും എം.എല്‍.എ ചൂണ്ടിക്കാട്ടി.
…. The MLA says she waited on the spot for three hours for a team of officers to arrive and take samples of the road to investigate. She has promised tough action against those responsible pic.twitter.com/zwDiioqIXu
— Alok Pandey (@alok_pandey) December 3, 2021
Gravel sample being taken for test after MLA sat on protest demanding probe in the construction of poor quality of roads. pic.twitter.com/pKvGkqIccG
— Piyush Rai (@Benarasiyaa) December 3, 2021
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.