Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightവ്യാജ മാർക്​ ഷീറ്റ്​...

വ്യാജ മാർക്​ ഷീറ്റ്​ നൽകി കോളജ്​ അഡ്​മിഷൻ നേടി; ബി.ജെ.പി എം.എൽ.എക്ക്​ അഞ്ചുവർഷം തടവ്​

text_fields
bookmark_border
വ്യാജ മാർക്​ ഷീറ്റ്​ നൽകി കോളജ്​ അഡ്​മിഷൻ നേടി; ബി.ജെ.പി എം.എൽ.എക്ക്​ അഞ്ചുവർഷം തടവ്​
cancel

അയോധ്യ: ഉത്തർപ്രദേശിലെ ബി.ജെ.പി എം.എൽ.എ ഇന്ദ്ര പ്രതാപ്​ തിവാരിക്ക്​ അഞ്ചുവർഷം തടവ്​ ശിക്ഷ വിധിച്ചു. വ്യാജ മാർക്​ ഷീറ്റ്​ നൽകി കോളജ്​ അഡ്​മിഷൻ നേടിയ കേസിലാണ്​ വിധി. 28 വർഷം മുമ്പാണ്​ കുറ്റകൃത്യം. എട്ടായിരം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്​.

ഗോസൈഗഞ്ചിൽ നിന്നുള്ള എം.എൽ.എയാണ്​ ഇന്ദ്ര പ്രതാപ്​ തിവാരി. അയോധ്യയിലെ സകേത്​ ഡിഗ്രി കോളജ്​ പ്രിൻസിപ്പൽ യദുവംശ്​ രാം ത്രിപാഠി 1992ൽ നൽകിയ കേസിലാണ്​ തിവാരി ജയിലിലാകുന്നത്​​. രണ്ടാം വർഷ ബിരുദ പരീക്ഷയിൽ പരാജയപ്പെട്ട തിവാരി വ്യാജ മാർക്​ഷീറ്റ്​ നൽകി മൂന്നാം വർഷ ക്ലാസുകളിലേക്ക്​ പ്രവേശിക്കുകയായിരുന്നുവെന്നാണ്​ കേസ്​.

കേസി​െൻറ ട്രയൽ നടക്കുന്നതിനിടെ കോളജ്​ പ്രിൻസിപ്പൽ മരണപ്പെട്ടിരുന്നു. കോളജ്​ ഡീൻ ഉൾപ്പെടെയുള്ള സാക്ഷികൾ പ്രിൻസിപ്പലിന്​ എതിരായി സാക്ഷി പറഞ്ഞിട്ടും കോടതിയിൽ നിന്നും കേസി​െൻറ പല തെളിവുകളും അപ്രതക്ഷ്യമായിട്ടും തിവാരിക്ക്​ രക്ഷപ്പെടാനായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjpIndra Pratap Tiwari
News Summary - BJP MLA Indra Pratap Tiwari gets 5 years
Next Story