എസ്.െഎയെ മർദിച്ച ബി.ജെ.പി എം.എൽ.എക്ക് ഒരുവർഷം ജയിൽ ശിക്ഷ
text_fieldsഹൈദരാബാദ്: പൊലീസ് സബ് ഇൻസ്പെക്ടറെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ ഗോശാമഹൽ ബി.ജെ.പി എം.എൽ.എ ടി. രാജ സിങ്ങിന് ഒരുവർഷം തടവും 5000 രൂപ പിഴയും ശിക്ഷ. സ്പെഷൽ സെഷൻസ് ജഡ്ജി ആർ. വരപ്രസാദാണ് ശിക്ഷ വിധിച്ചത്.
2015 ഡിസംബറിൽ ഉസ്മാനിയ യൂനിവേഴ്സിറ്റിയിൽ സംഘടിപ്പിച്ച ബീഫ് ഫെസ്റ്റിവൽ തടസ്സപ്പെടുത്താൻ ശ്രമിച്ചതിനാണ് പൊലീസ് എം.എൽ.എയെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് എം.എൽ.എയെ ബൊല്ലാറാം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുവന്നു. ഇവിടെ അദ്ദേഹത്തെ കാണാനെത്തിയ പാർട്ടി പ്രവർത്തകരെ എസ്.ഐ മല്ലേഷ് തടഞ്ഞു.
ഇതിൽ പ്രകോപിതനായ എം.എൽ.എ, എസ്.ഐയെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയുമായിരുന്നു. 2018ലെ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിൽ വിജയിച്ച ഏക ബി.ജെ.പി എം.എൽ.എയാണ് രാജ സിങ്. ഗോമാതാവിനെ സംരക്ഷിക്കാൻ മാത്രമേ താൻ ശ്രമിച്ചിട്ടുള്ളൂവെന്നായിരുന്നു ശിക്ഷയറിഞ്ഞ് എം.എൽ.എയുടെ പ്രതികരണം. ഗോസംരക്ഷണം വിശുദ്ധമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.