ബംഗാളിലെ ഹിന്ദുക്കൾ ഗുജറാത്തിലേത് പോലെ തിരിച്ചടിക്കണമെന്ന് ബി.ജെ.പി എം.എൽ.എ
text_fieldsഹൈദരാബാദ്: ബംഗാളിൽ കലാപം നടന്നുകൊണ്ടിരിക്കേ വിവാദ പരാമർശവുമായി ബി.ജെ.പി എം.എൽ.എ. ഹൈദരാബാദിലെ ഗൊസാമഗൽ മണ്ഡലത്തിലെ എം.എൽ.എ രാജ് സിംഗാണ് വീഡിയോ സന്ദേശത്തിലൂടെ കലാപത്തിന് ആഹ്വാനം നൽകിയത്. 2002ലെ കലാപത്തിൽ ഗുജറാത്തിലെ ഹിന്ദുക്കൾ നൽകിയതുപോലുള്ള മറുപടി ബംഗാളിലെ ഹിന്ദുക്കളും നൽകണമെന്ന് ആദ്ദേഹം ആവശ്യപ്പെടുന്നു. നോര്‍ത്ത് 24 പര്‍ഗനാസ് ജില്ലയില്‍ സംഘര്‍ഷം തുടരുന്നതിനിടെയാണ് എംഎല്‍എയുടെ വര്‍ഗീയ പ്രസ്താവന.
വര്‍ഗീയ സംഘര്‍ഷം നിയന്ത്രിക്കുന്നക്കുന്നതിന് പകരം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി കലാപകാരികളെ സഹായിക്കുകയാണെന്നും രാജാ സിങ് ആരോപിച്ചിരുന്നു
വിവാദ പരാമർശത്തിന്‍റെ പേരിൽ മുമ്പും വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട് രാജ് സിംഗ്. അയോധ്യയിൽ രാമക്ഷേത്ര നിർമാണത്തെ എതിർക്കുന്നവർ അതിന്‍റെ ഫലം അനുഭവിക്കേണ്ടിവരുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. രാജാ സിങ്ങിന്‍റെ പ്രസ്താവന വന്‍വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. വിദ്വേഷ പ്രസ്താവനകൾക്കെതിരെ ഇദ്ദേഹത്തിനെതിരെ നിരവധി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പശ്ചിമബംഗാളിലെ 24 പർഗാനയിൽ സാമുദായിക സംഘർഷമുണ്ടാകാൻ കാരണമായ ചിത്രം പ്രചരിപ്പിച്ചയാൾ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇതേ ചിത്രം ഹരിയാന ബി.ജെ.പി നേതാവും ഫേസ്ബുക്കിൽ ഷെയർ ചെയ്തിരുന്നു. ബംഗാളിലെ ഹിന്ദുക്കൾ പീഡിപ്പിക്കപ്പെടുകയാണെന്ന തരത്തിലാണ് ചിത്രത്തിന് അദ്ദേഹം കമന്‍റ് ചെയ്തിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.