കോവിഡ്; കർണാടക ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എ
text_fieldsബംഗളൂരു: സംസ്ഥാനത്തെ കോവിഡ് വ്യാപനം നിയന്ത്രിക്കാൻ കഴിയാത്ത സാഹചര്യത്തിൽ ആരോഗ്യമന്ത്രി ഡോ.കെ. സുധാകറിെൻറ രാജി ആവശ്യപ്പെട്ട് ബി.ജെ.പി എം.എൽ.എയും മുഖ്യമന്ത്രിയുടെ രാഷ്ട്രീയ സെക്രട്ടറിയുമായ എം.പി രേണുകാചാര്യ രംഗത്ത്.
ആരോഗ്യ വകുപ്പ് മികച്ച രീതിയിൽ കൈകാര്യം ചെയ്യാൻ കഴിയുന്നില്ലെങ്കിൽ രാജിവെച്ച് മറ്റുള്ളവർക്ക് വഴിമാറണമെന്നും ഭരണ കക്ഷിയായ ബി.ജെ.പി അംഗത്തിനെതിരെ ഇത്തരത്തിൽ ആരോപണം ഉന്നയിക്കുന്നതിൽ വിഷമം ഉണ്ടെന്നും ഹൊന്നാലി എം.എൽ.എ ആയ എം.പി. രേണുകാചാര്യ പറഞ്ഞു. കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ സർക്കാർ പരാജയപ്പെട്ടുവെന്ന പ്രതിപക്ഷത്തിെൻറ ആരോപണങ്ങൾക്കിടെയാണ് ബി.ജെ.പി എം.എൽ.എ തന്നെ ആരോഗ്യമന്ത്രിക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പിയിലെത്തി മന്ത്രിയായ സുധാകറാണ് ആരോഗ്യവകുപ്പും മെഡിക്കൽ വിദ്യാഭ്യാസവും കൈകാര്യം ചെയ്യുന്നത്. ഇത്തരമൊരു വലിയ ദുരന്തത്തിലൂടെ കടന്നുപോകുമ്പോൾ ഒരാൾക്ക് രണ്ടു വകുപ്പ് എന്തിനാണ് നൽകിയതെന്നും രേണുകാചാര്യ ചോദിച്ചു.
ബി.ബി.എം.പിയിലെ ആശുപത്രികളിലെ കിടക്ക അനുവദിക്കുന്നതിലെ അഴിമതിയുടെയും ചാമരാജ് നഗറിൽ രോഗികൾ മരിച്ചതിലെയും ഉത്തരവാദിത്തവും സുധാകറിനാണ്. ബി.ജെ.പി നിങ്ങളെ ആശ്രയിച്ചല്ല കഴിയുന്നത്.
കഴിവില്ലെങ്കിൽ രാജിവെച്ച് മറ്റുള്ളവർക്ക് വഴിമാറണം. ജനങ്ങളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാറിനും പാർട്ടിക്കും മോശം പേര് ഉണ്ടാക്കരുതെന്നും രേണുകാചാര്യ തുറന്നടിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.