Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightപ്രകോപനപരമായ പ്രസംഗം:...

പ്രകോപനപരമായ പ്രസംഗം: ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്​

text_fields
bookmark_border
പ്രകോപനപരമായ പ്രസംഗം: ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്​
cancel

ബംഗളൂരു: കർണാടക തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെ പ്രകോപനപരമായ പ്രസംഗം നടത്തിയ ബി.ജെ.പി എം.എൽ.എക്കെതിരെ കേസ്​. ബെൽഗാവിയിൽ തെരഞ്ഞെടുപ്പ്​ പ്രചാരണത്തിനിടെയാണ്​ ബി.ജെ.പി എം.എൽ.എയായ സഞ്​ജയ്​ പാട്ടീൽ പ്രകോപനപരമായ പ്രസംഗം നടത്തിയത്​. വരാനിരിക്കുന്ന കർണാടക നിയമസഭ തെരഞ്ഞെടുപ്പ്​ ഹിന്ദുക്കളും മുസ്​ലിംകളും തമ്മിലുള്ള പോരട്ടമാണെന്നായിരുന്നു എം.എൽ.എയുടെ വിവാദ പ്രസ്​താവന.

സുലേഭാവി ഗ്രാമത്തിൽ നാല്​ ദിവസം മുമ്പ്​ നടന്ന പ്രചാരണ പരിപാടിക്കിടെയായിരുന്നു എം.എൽ.എയുടെ പ്രസംഗം. നല്ല റോഡുകൾക്കായോ കുടിവെള്ളത്തിനായോ ഉള്ള പോരാട്ടമല്ല വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പ്​. അത്​ ഹിന്ദുക്കളും മുസ്​ലിംകളും തമ്മിലുള്ള യുദ്ധമാണെന്നായിരുന്നു എം.എൽ.എ പറഞ്ഞത്​. സഞ്​ജയ്​ പാട്ടീലി​​​െൻറ വിവാദ പ്രസംഗത്തി​​​െൻറ വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്​.

ഇന്ത്യ ഒരു ഹിന്ദു രാജ്യമാണ്​. ഇവിടെ രാമക്ഷേത്രം നിർമിക്കണം. കോൺഗ്രസ്​ സ്ഥാനാർഥി ലക്ഷ്​മി ഹെബാൽക്കർ രാമക്ഷേത്രത്തിൽ നിലപാട്​ വ്യക്​തമാണം. രാമക്ഷേത്രം നിർമിക്കാമെന്ന്​ അവർ പറയുകയാണെങ്കിൽ ത​​​െൻറ വോട്ട്​ ലക്ഷ്​മിക്ക്​ നൽകും. കോൺഗ്രസ്​ അധികാരത്തിലെത്തിയാൽ ബാബറി മസ്​ജിദ്​ ആവും നിർമിക്കുകയെന്നും അദ്ദേഹം വ്യക്​തമാക്കി. അതേ സമയം, സംസ്ഥാനത്ത്​ ഹിന്ദുത്വ അജണ്ട നടപ്പിലാക്കാനാണ്​ സഞ്​ജയ്​ പാട്ടീൽ ശ്രമിക്കുന്നതെന്ന്​ കോൺഗ്രസ്​ കുറ്റപ്പെടുത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mlahate speechmalayalam newsSanjay Patil
News Summary - BJP MLA Sanjay Patil invokes hate speech, attempts to polarise-india
Next Story