Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഉത്തര കർണാടകയെ...

ഉത്തര കർണാടകയെ ​പ്രത്യേക സംസ്ഥാനമാക്കണമെന്ന്​ ബി.ജെ.പി എം.എൽ.എ

text_fields
bookmark_border
ഉത്തര കർണാടകയെ ​പ്രത്യേക സംസ്ഥാനമാക്കണമെന്ന്​ ബി.ജെ.പി എം.എൽ.എ
cancel

ബംഗളൂരു: ഉത്തര കർണാടകയെ ​പ്രത്യേക സംസ്ഥാനമാക്കണമെന്ന ആവശ്യവുമായി ബി.ജെ.പി എം.എൽ.എ ബി.ശ്രീരാമലു. ഉത്തര കർണാടകയോടുള്ള വിവേചനം തുടരുന്നതി​​​െൻറ പശ്​ചാത്തലത്തിലാണ്​ പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തെ പിന്തുണക്കുന്നതെന്ന്​ ശ്രീരാമലു പറഞ്ഞു.

 ഉത്തര കർണാടകയോടുള്ള വിവേചനം തുടരുകയാണെങ്കിൽ പ്രക്ഷോഭവുമായി മുന്നോട്ട്​ പോകും. ഇനിയും കൈയും കെട്ടി നോക്കിയിരിക്കാൻ തങ്ങൾക്കാവില്ലെന്നും അദ്ദേഹം വ്യക്​തമാക്കി. ശ്രീരാമലുവിനൊപ്പം മറ്റ്​ ചില ബി.ജെ.പി എം.എൽ.എമാരും പ്രത്യേക സംസ്ഥാനമെന്ന ആവശ്യത്തെ പിന്തുണക്കുന്നു​ണ്ടെന്നാണ്​ സൂചന. കർണാടകയിലെ കുമാരസ്വാമി സർക്കാർ ഉത്തരകർണാടകയെ അവഗണിക്കുന്നുവെന്നാണ്​ ബി.ജെ.പി എം.എൽ.എമാരുടെ ആരോപണം. 

കർണാടകയിൽ റെഡ്​ഢി സഹോദരൻമാരോട്​ അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ്​ ശ്രീരാമലു. സംസ്ഥാനത്ത്​ ഭരണത്തിലുള്ള ജെ.ഡി.എസ്​-കോൺഗ്രസ്​ സംയുക്​ത സർക്കാറിനെ അസ്ഥിര​െപടുത്താനാണ്​ ബി.ജെ.പിയുടെ പുതിയ നീക്കമെന്നാണ്​ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:MLAmalayalam newsB SriramaluBJP
News Summary - BJP MLA supports demand for 'separate' North Karnataka-India news
Next Story