ഹിന്ദു സംസ്കാരം ഉൾക്കൊള്ളുന്ന മുസ്ലിംകൾ മാത്രമേ ഇന്ത്യയിൽ ഉണ്ടാവൂ –ബി.ജെ.പി എം.എൽ.എ
text_fieldsബല്ലിയ: ഇന്ത്യ ഒരിക്കൽ ഹിന്ദു രാഷ്ട്രമാകുമെന്നും ഹിന്ദു സംസ്കാരം ഉൾക്കൊണ്ട് ജീവിക്കുന്ന മുസ്ലിംകൾ മാത്രമേ അന്ന് രാജ്യത്തുണ്ടാവൂ എന്നും ബി.ജെ.പി എം.എൽ.എ. ഉത്തർപ്രദേശിലെ ബല്ലിയ മണ്ഡലം എം.എൽ.എ സുരേന്ദ്ര സിങ്ങാണ് വിവാദ പ്രസ്താവന നടത്തിയത്. മുസ്ലിംകളിൽ കുറച്ചുപേർക്കേ രാജ്യസ്നേഹമുള്ളൂ. 2025ൽ ആർ.എസ്.എസിെൻറ 100ാം വാർഷികമാണ്. അതിനുമുമ്പ് 2024ൽ ഇന്ത്യ ഹിന്ദു രാഷ്ട്രമാകും.
ഹിന്ദു സംസ്കാരം ഉൾക്കൊള്ളാത്തവർക്ക് അന്ന് വേറെ ഏതെങ്കിലും രാജ്യത്ത് അഭയം തേടാം. നരേന്ദ്ര മോദി അവതാര പുരുഷനാണ്. ആഗോള ശക്തിയായാണ് ഇന്ത്യയുടെ വളർച്ച. ഇന്ത്യയുടെയും ഇറ്റലിയുടെയും സംസ്കാരം കൂടിക്കലർന്നയാളാണ് രാഹുൽ ഗാന്ധി. അതുകൊണ്ട് ഇന്ത്യൻ സംസ്കാരത്തിെൻറ മുന്നണിയിൽ നിൽക്കാൻ രാഹുലിന് കഴിയില്ലെന്നും എം.എൽ.എ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.