വാഹനാപകടത്തിൽ പരിക്കേറ്റ ഡോക്ടറെ ബി.െജ.പി എം.എൽ.എ ആശുപത്രിയിലെത്തിച്ചില്ല; ചികിത്സ കിട്ടാതെ ഡോക്ടർ മരിച്ചു
text_fieldsചിക് മംഗളൂർ: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് റോഡിൽ കിടന്ന ഡോക്ടറെ ബി.െജ.പി നേതാവായ എം.എൽ.എയും കൈയൊഴിഞ്ഞു. ചികിത്സ കിട്ടാൻ വൈകിയ ഡോക്ടർക്ക ജീവൻ നഷടമായി. കോവിഡ് ചികിത്സ രംഗത്ത് സജീവമായ മുതിർന്ന മെഡിക്കൽ ഓഫീസർ ഡോ. രമേശ് കുമാറാണ് അജ്ഞാത വാഹനം ഇടിച്ചുണ്ടായ അപകടത്തിൽ യഥാസമയം ചികിത്സ ലഭിക്കാതെ മരിച്ചത്. തരിക്കേരെ എം.എൽ.എ ഡി.എസ് സുരേഷാണ് അപകടമുണ്ടായി റോഡിൽ കിടന്ന ഡോക്ടറെ തിരിഞ്ഞ് നോക്കാൻ പോലും മടിച്ചത്.
ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് ബൈക്കിൽ മടങ്ങുന്നതിനിടയിലാണ് ഡോ. രമേശ് കുമാറിനെ അജ്ഞാത വാഹനം ഇടിക്കുന്നത്. സംഭവം നടന്ന് അൽപസമയത്തിനകം എം.എൽ.എയും വാഹനവും അപകടസ്ഥലത്തെത്തിയിരുന്നു. വാഹനം അൽപദൂരം മാറ്റി നിർത്തിയെങ്കിലും എം.എൽ.എ ഡി.എസ് സുരേഷ് വാഹനത്തിന് പുറത്തിറങ്ങാൻ പോലും തയാറായില്ല.
എം.എൽ.എയുടെ ഗൺമാൻ പുറത്തിറങ്ങി അപകട സ്ഥലത്ത് വന്ന് നോക്കിയ ശേഷം ആംബുലൻസിനെ വിളിക്കുകയായിരുന്നു. 20 മിനിട്ട് കഴിഞ്ഞാണ് ആംബുലൻസ് അപകടസ്ഥലത്തെത്തുന്നത്. അത് വരെ വാഹനത്തിലിരുന്ന എം.എൽ.എ സ്വന്തം വാഹനത്തിൽ ഡോക്ടറെ ആശുപത്രിയിലെത്തിക്കാനെ സംഭവസ്ഥലം സന്ദർശിക്കാനോ തയറായില്ല. ചികിത്സകിട്ടാൻ വൈകിയതോടെ ഡോക്ടർ റോഡിൽ കിടന്ന് മരിച്ചിരുന്നു. എം.എൽ.എ ഡോക്ടറെ ആശുപത്രിയിലെത്തിക്കാൻ പോലും തയറാകാതെ സ്വന്തം വാഹനത്തിൽ ഇരിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. പത്ത് മിനിട്ട് നേരെത്തെയെങ്കിലും ആശുപത്രിയിലെത്തിച്ചിരുന്നെങ്കിൽ ഡോക്ടറുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് ആരോഗ്യമേഖലയിലുള്ളവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.