രാകേഷ് ടികായത്തിന്‍റെ ഗ്രാമത്തിൽ എം.എൽ.എയുടെ കാറിന് നേരെ ആക്രമണം; പിന്നിൽ കർഷക സമരക്കാരെന്ന് ബി.ജെ.പി
text_fieldsലഖ്നോ: ഉത്തർപ്രദേശിലെ മുസഫർനഗറിൽ ബി.ജെ.പി എം.എൽ.എയുടെ കാറിന് നേരെ ആക്രമണം. ബുധാനയിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എയായ ഉമേഷ് മാലിക്കിന്‍റെ കാറിന് നേരെയാണ് സിസൗലി ഗ്രാമത്തിൽ വെച്ച് ആക്രമണമുണ്ടായത്.
കർഷക സമര നേതാവ് രാകേഷ് ടികായത്തിന്‍റെ സ്വന്തം നാടാണ് സിസൗലി. ടികായത്തിന്‍റെ അനുയായികളാണ് തന്നെ ആക്രമിച്ചതെന്ന് മാലിക് പൊലീസിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. കാറിന് കറുത്ത പെയിന്‍റും ചെളിയും എറിഞ്ഞ് വൃത്തികേടാക്കിയിട്ടുണ്ട്.
ഗ്രാമത്തിൽ ഒരു പരിപാടിയിൽ പങ്കെടുക്കാനെത്തിയ എം.എൽ.എയെ പൊലീസ് ഇടപട്ടാണ് സംഭവസ്ഥലത്ത് നിന്ന് രക്ഷപെടുത്തിയത്. പിന്നാലെ ബി.ജെ.പി പ്രവർത്തകർ പൊലീസ് സ്റ്റേഷനിലെത്തി അടിയന്തര നടപടി ആവശ്യപ്പെട്ടു. ആശ്ചര്യം പ്രകടിപ്പിച്ച രാകേഷ് ടികായത്തിന്‍റെ മുതിർന്ന സഹോദരൻ തങ്ങളുടെ ആളുകൾക്ക് സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.