രാജസ്ഥാൻ നിയമസഭയിൽ ‘ജയ് ശ്രീറാം’ വിളി
text_fieldsജയ്പൂർ: രാജസ്ഥാൻ നിയമസഭയിൽ ‘ജയ് ശ്രീറാം’വിളികളോടെ ബി.ജെ.പി നിയമസഭാംഗങ്ങളുടെ തെരഞ്ഞെടുപ്പ് വിജയാേഘാഷം. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പുകളിലെ, പ്രത്യേകിച്ച് ഉത്തർപ്രദേശിലെ വിജയമാണ് രാജസ്ഥാനിലെ ബി.ജെ.പി എം.എൽ.എമാർ സഭയിലും ആേഘാഷിച്ചത്.
ചോേദ്യാത്തരവേളക്കിടെ, സ്ത്രീശാക്തീകരണത്തിനായി നടത്തിയ ഉദാത്തപ്രവർത്തനങ്ങൾക്ക് രാഷ്ട്രപതിയുടെ പുരസ്കാരം നേടിയ വനിതാ-ശിശുക്ഷേമവകുപ്പ് മന്ത്രി അനിതാ ഭഡേലിനെ സ്പീക്കർ കൈലാശ് മേഘ്വാൾ അഭിനന്ദിച്ചു. അതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് തങ്ങളെ അഭിനന്ദിക്കണമെന്ന് പാർലമെൻററി കാര്യമന്ത്രി രാജേന്ദ്ര റാത്തോഡ് പ്രതിപക്ഷേത്താടാവശ്യപ്പെടുകയായിരുന്നു. ഇത് ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിലെ വാക്കേറ്റത്തിൽ കലാശിച്ചു. ബഹളത്തിനിടെ ഭരണപക്ഷ എം.എൽ.എമാർ സഭയിൽ ‘ജയ് ശ്രീറാം’ മുദ്രാവാക്യമുയർത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.