Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightചിന്തിക്കൂ പപ്പാ;...

ചിന്തിക്കൂ പപ്പാ; ബി.ജെ.പി എം.എൽ.എയോട് മകൾ

text_fields
bookmark_border
married Dalit boy makes emotional appeal to dad on live TV
cancel

ന്യൂഡൽഹി: അന്യ ജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതി​​​ന്‍റെ പേരിൽ ഭീഷണിപ്പെടുത്തുന്നുവെന്ന പരാതിക്കിടെ ബ ി.ജെ.പി എം.എല്‍.എയായ പിതാവിനോട് അഭ്യർഥനയുമായി മകൾ. ടി.വി ചാനലിലൂടെയാണ് മകൾ സാക്ഷി പിതാവിനോട് അഭ്യർഥന നടത്തിയത്.

ചിന്തിക്കൂ പപ്പാ, വിവേചനം കാണിക്കരുത്. എനിക്ക് വലിയ സ്വപ്നങ്ങളുണ്ട്. പഠനത്തിലും ശ്രദ്ധിക്കേണ്ടതുണ്ട്. എന്നാൽ പലപ്പോഴും നിങ്ങൾ ഇക്കാര്യം ഗൗരവത്തിലെടുത്തില്ല -സാക്ഷി പറഞ്ഞു.

ഉത്തര്‍പ്രദേശിലെ ബി.ജെ.പി. എം.എല്‍.എ രാജേഷ് മിശ്രയുടെ മകളാണ് സാക്ഷി മിശ്ര. കഴിഞ്ഞദിവസമാണ് അന്യ ജാതിയിൽപെട്ട യുവാവിനെ വിവാഹം കഴിച്ചതി​​​​െൻറ പേരിൽ രാജേഷ് മിശ്ര ഭീഷണിപ്പെടുത്തുന്നതായി മകൾ സമൂഹമാധ്യങ്ങളിലൂടെ വെളിപ്പെടുത്തിയത്.

ദലിത് വിഭാഗത്തില്‍പ്പെട്ട അജിതേഷ് കുമാര്‍ എന്ന യുവാവും സാക്ഷിയും തമ്മില്‍ കഴിഞ്ഞ വ്യാഴാഴ്ചയാണ് വിവാഹിതരായത്. പിതാവ്​ അയച്ച ഗുണ്ടകളിൽ നിന്നും ഒളിച്ച്​ ജീവിക്കുകയാണ്​. സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണം. ഭർത്താവിനെയും ബന്ധുക്കളെയും ഭീഷണിപ്പെടുത്തുന്നത്​ അവസാനിപ്പിക്കണം. സന്തോഷത്തോടെയും സ്വാതന്ത്ര്യത്തോടെയും ജീവിക്കാൻ തങ്ങളെ അനുവദിക്കണമെന്നും സാക്ഷി ലൈവ്​ വിഡിയോയിലൂടെ അഭ്യർഥിച്ചിരുന്നു.

തനിക്കും ഭര്‍ത്താവിനും അദ്ദേഹത്തി​​​​െൻറ കുടുംബത്തിനും എന്തെങ്കിലും സംഭവിച്ചാല്‍ പിതാവും സഹോദരനുമായിരിക്കും ഉത്തരവാദികളെന്നും സാക്ഷി വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bjp mlaLIVE TVIntercast marriageDalit boy
News Summary - BJP MLA's daughter who married Dalit boy makes emotional appeal to dad on live TV
Next Story