കർണാടകയിൽ ബി.ജെ.പി നീക്കം കരുതലോടെ; ജെ.ഡി.എസുമായി രഹസ്യധാരണ
text_fieldsബംഗളൂരു: മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പയെ രാജിവെപ്പിച്ച ബി.ജെ.പി നടപടി ഏറെ കരുതലോടെ. ഏറെ സ്വാധീനമുള്ള ലിംഗായത്ത് നേതാവായ യെദിയൂരപ്പയെ മാറ്റുന്നതിലൂടെ ഭരണതലത്തിൽ പ്രതിസന്ധിയുണ്ടായാൽ നേരിടാൻ ജെ.ഡി-എസുമായി രഹസ്യധാരണയുണ്ടാക്കിയ ശേഷമാണ് നടപടിയിലേക്ക് നീങ്ങിയത്. കഴിഞ്ഞയാഴ്ച ജെ.ഡി-എസ് എം.എൽ.എയും പാർട്ടി അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മകനുമായ എച്ച്.ഡി. രേവണ്ണയുമായി ഡൽഹിയിൽ ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് കൂടിക്കാഴ്ച നടത്തിയിരുന്നു. രേവണ്ണയുടെ മകനും എം.പിയുമായ പ്രജ്വൽ രേവണ്ണയും ചർച്ചയിൽ പെങ്കടുത്തു.
ബി.എൽ. സന്തോഷിെൻറ ക്ഷണപ്രകാരമാണ് രേവണ്ണ ഡൽഹിയിലെത്തിയതെന്നാണ് വിവരം. സംഘ്പരിവാറിന് പുറത്തുള്ള നേതാക്കളുമായി സന്തോഷിെൻറ കൂടിക്കാഴ്ച അപൂർവമാണെന്നിരിക്കെ, ജെ.ഡി-എസ് നേതാവുമായുള്ള ചർച്ചക്ക് ഏറെ പ്രസക്തിയുണ്ട്.
ഇതിനുപുറമെ, ജെ.ഡി-എസിെൻറ നിയമസഭ ഡെപ്യൂട്ടി ലീഡർ ബന്ദപ്പ കാശംപൂരും കുറച്ചുദിവസങ്ങളായി ഡൽഹിയിലുണ്ടായിരുന്നു. യെദിയൂരപ്പ രാജി പ്രഖ്യാപിച്ച തിങ്കളാഴ്ചയാണ് ബന്ദപ്പയും സന്തോഷും ബംഗളൂരുവിലെത്തിയത്. ഇൗ നീക്കം തിരിച്ചറിഞ്ഞ്, യെദിയൂരപ്പ തെൻറ വിടവാങ്ങൽ പ്രസംഗത്തിൽ ജെ.ഡി-എസിനെ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.
2007ൽ ദേവഗൗഡയും കുമാരസ്വാമിയും ചേർന്ന് തനിക്ക് മുഖ്യമന്ത്രിസ്ഥാനം നിഷേധിച്ചെന്നായിരുന്നു അദ്ദേഹത്തിെൻറ ആരോപണം. എന്നാൽ, മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് യെദിയൂരപ്പയുടെ മാറ്റത്തെ കുറിച്ച് പ്രതിപക്ഷ പാർട്ടിയെന്നനിലയിൽ ജെ.ഡി-എസ് മൗനംപാലിച്ചു. പ്രസംഗത്തിലെ ജെ.ഡി-എസിനെ കുറിച്ച പരാമർശം അനാവശ്യമായെന്ന് മാത്രമാണ് പ്രതികരിച്ചത്.
ദേവഗൗഡയുടെയും കുമാരസ്വാമിയുടെയും വിമർശകൻകൂടിയായ യെദിയൂരപ്പ കളമൊഴിയുേമ്പാൾ കർണാടകയിൽ ബി.ജെ.പി ബാന്ധവത്തിന് ജെ.ഡി-എസിന് മുന്നിൽ തടസ്സങ്ങളുണ്ടാവില്ല. സഖ്യസർക്കാറിൽനിന്ന് യെദിയൂരപ്പ അടർത്തിക്കൊണ്ടുവന്ന നേതാക്കളിൽ 11 പേർക്ക് മന്ത്രിസ്ഥാനം നൽകിയിരുന്നു.
പുതിയ മന്ത്രിസഭയിൽ ഇവരിൽ പലരും പുറത്തായേക്കും. ഏതെങ്കിലും തരത്തിൽ വിമതനീക്കമുണ്ടായാൽ ജെ.ഡി-എസിെൻറ പിന്തുണ ഉറപ്പാക്കിയാണ് ബി.ജെ.പി യെദിയൂരപ്പയെ പുറത്തുചാടിച്ചത്. 225 അംഗ നിയമസഭയിൽ ബി.ജെ.പിക്ക് 121ഉം കോൺഗ്രസിന് 68ഉം ജെ.ഡി-എസിന് 32ഉം സീറ്റാണുള്ളത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.