മാസ്കും സാമൂഹിക അകലവുമില്ല; പ്രവർത്തകർക്കൊപ്പം പിറന്നാളാഘോഷിച്ച് ബി.ജെ.പി എം.പി
text_fieldsഭുവനേശ്വര്‍: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് പുതുതായി തെരഞ്ഞെടുക്കപ്പെട്ട ബി.ജെ.പി ദേശീയ വക്താവും ഭുവനേശ്വര്‍ എം.പിയുമായ അപരാജിത സാരംഗിയുടെ ജന്‍മദിനാഘോഷം. പരിപാടിയിൽ പങ്കെടുത്ത ഒരാൾ പോലും മാസ്ക് ധരിച്ചിട്ടില്ല. പ്രവർത്തകർ സാമൂഹിക അകലം പാലിക്കാതെ കേക്ക് മുറിച്ച് കഴിക്കുന്നതിെൻറയും അപരാജിതക്ക് ചുറ്റും നൃത്തം ചെയ്യുന്നതിെൻറയും ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്.
ബി.ജെ.പി എം.പിയുടെ ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റത്തിന് എതിരെ ഒഡീഷ സര്‍ക്കാര്‍ രംഗത്തെത്തി. അപരാജിത തുടർച്ചയായി കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രിക്ക് അയച്ച കത്തില്‍ ഒഡീഷ ആഭ്യന്തര മന്ത്രി ഡി.എസ് മിശ്ര ആരോപിച്ചു. മാസ്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും നൂറോളം സ്ത്രീകള്‍ അപരാജിത സാരംഗിക്ക് ചുറ്റും നില്‍ക്കുന്നതായി വീഡിയോയില്‍ ദൃശ്യമാണെന്ന് അദ്ദേഹം കത്തില്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചിട്ടില്ലെന്നും രോഗമില്ലാത്ത വളരെ കുറച്ച് പേർമാത്രമാണ് പരിപാടിക്കെത്തിയതെന്നുമാണ് എം.പിയുടെ അവകാശവാദം.
ഇതാദ്യമായല്ല എം.പി അപരാജിത കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നത്. നേരത്തെ, സാമൂഹിക അകലം പാലിക്കാതെ പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു. ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഇവര്‍ക്ക് പിഴയും ചുമത്തിയിരുന്നു. ജൂൺ ഒമ്പതിന് ഹൻസ്പാലിൽ നടന്ന മറ്റൊരു ചടങ്ങിലും അപരാജിത സാംരഗി കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.