കാളി വിഗ്രഹം മതസംഘം തീയിട്ടെന്ന് ബി.ജെ.പി എം.പി; ഇല്ലെന്ന് ക്ഷേത്രം അധികൃതർ
text_fieldsന്യൂഡൽഹി: സമൂഹ മാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണവുമായി ബി.ജെ.പി എം.പിയും പാർട്ടിയുടെ ബംഗാൾ ഘടകം വൈസ് പ്രസിഡൻറുമായ അർജ്ജുൻ സിങ്. പശ്ചിമ ബംഗാളിെല മുർഷിദാബാദ് മേഖലയിലെ കാളി ക്ഷേത്രം 'ചില മത വിഭാഗം' തകർക്കുകയും വിഗ്രഹം തീ വെച്ചു നശിപ്പിക്കുകയും ചെയ്തുവെന്ന തെറ്റായ വിവരമാണ് അർജ്ജുൻ സിങ് ട്വീറ്റ് ചെയ്തത്.
മുഖ്യമന്ത്രി മമത ബാനർജിയുടെ രാഷ്ട്രീയത്തിെൻറ ജിഹാദി സ്വഭാവമാണിതെന്നും ബി.ജെ.പി എം.പി ആേരാപിച്ചു. 600 ലൈക്കുകളും അതിലേറെ റീട്വീറ്റുകളുമാണ് ഈ ട്വീറ്റിന് ലഭിച്ചത്. കത്തി നശിച്ച കാളി വിഗ്രഹത്തിെൻറ ചിത്ര സഹിതമായിരുന്നു ബി.ജെ.പി എം.പിയുടെ ട്വീറ്റ്.
നിരവധി സംഘ്പരിവാർ അനുകൂലികൾ ഇൗ ട്വീറ്റും ചിത്രങ്ങളും പ്രചരിപ്പിച്ചു. സംഭവം നടന്നത് ആലമ്പൂരിലാണെന്നും മുസ്ലിം മതവിശ്വാസികൾക്ക് ആധിപത്യമുള്ള സ്ഥലത്താണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നതെന്നും ബംഗ്ലാദേശി എഴുത്തുകാരനും ഹിന്ദു ആക്ടിവിസ്റ്റുമായ രാജു ദാസ് ട്വീറ്റ് ചെയ്തു.
അതേസമയം മത വിഭാഗം വിഗ്രഹം തീയിട്ടു നശിപ്പിച്ചുവെന്ന പ്രചാരണം ക്ഷേത്രം അധികൃതർ തള്ളി. ക്ഷേത്രത്തിലെ കാളി വിഗ്രഹം തീ പിടിത്തത്തിൽ നശിച്ചതാണ്. അത് ഒരുഅപകടമായിരുന്നു. അതിന്സാമുദായികമായ വശമില്ലെന്നും ക്ഷേത്ര സെക്രട്ടറി സുഖ്ദേവ് ബാജ്പേയ് വ്യക്തമാക്കി.
''കാളി മാതാവിെൻറ വിഗ്രഹത്തിന് തീ പിടിച്ചിരുന്നു. പൂട്ട് തകർന്നിരുന്നില്ല. അതൊരു അപകടമായിരുന്നു. പ്രദേശത്തെ ഹിന്ദുക്കളും മുസ്ലിംകളും സ്നേഹത്തോടെയും സമാധാനത്തോടെയും ഒരുമിച്ചു കഴിയുന്നവരാണ്. പക്ഷെ ചിലർ ഉന്നം വെച്ചുള്ള വിദ്വേഷ പ്രസംഗത്തിലൂടെ ഇൗ സംഭവത്തിന് സാമുദായിക നിറം പകരാൻ ശ്രമിക്കുകയാണ്.'' -സുഖ്ദേവ് ബാജ്പേയ് പ്രസ്താവനയിൽ പറഞ്ഞു.
തെറ്റായ വിവരം പങ്കുവെച്ച ബി.ജെ.പി എം.പിക്ക് മറുപടിയുമായി മുർഷിദാബാദ് പൊലീസ് രംഗത്തെത്തി. കാളി വിഗ്രഹം നശിച്ചത് തീ പിടിത്ത അപകടത്തിലാണെന്ന് ക്ഷേത്രം അധികൃതരെ ഉദ്ധരിച്ച് പൊലീസ് ട്വീറ്റ് ചെയ്തു. വ്യക്തിപരമായി പരിശോധിച്ച് ഉറപ്പു വരുത്താതെ ഇതുപോലുള്ള ട്വീറ്റുകൾ ഇടരുതെന്നും പൊലീസ് എം.പിയോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.