അരവിന്ദ് കെജ്രിവാൾ ഭീകരവാദിയെന്ന്; ബി.ജെ.പി എം.പിക്ക് വീണ്ടും വിലക്ക്
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിൽ നിന്ന് ബി.ജെ.പി എം.പി പർവേശ് വർമയെ വീണ്ടും വിലക്കി. ഇന്ന് മു തൽ 24 മണിക്കൂർ നേരത്തേക്കാണ് വിലക്ക്. വിലക്ക് കാരണം ഡൽഹി തെരഞ്ഞെടുപ്പ് പ്രചാരണത്തിൻെറ അവസാന ദിവസമായ വ്യാഴാ ഴ്ച പർവേശ് വർമക്ക് പ്രചാരണത്തിന് ഇറങ്ങാൻ കഴിയില്ല. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഭീകരവാദി എന്ന് വിളിച്ചതിനാണ് വിലക്ക് ഏർപ്പെടുത്തിയതെന്ന് തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു.
പാർലമെൻറ് വളപ്പിലെ ഗാന്ധി സ്മാരകത്തിൽ നടന്ന ധർണയിൽ പങ്കെടുക്കവെയാണ് പർവേശ് കെജ്രിവാളിനെ ഭീകരവാദിയെന്ന് വിളിച്ചത്. ‘ഞാൻ കെജ്രിവാളിനെ ഒരു ഭീകരവാദിയെന്നാണ് വിളിക്കുക. കാരണം അദ്ദേഹം ഡൽഹിയിലെ ജനങ്ങൾക്ക് തോക്ക് കൊടുക്കുന്നു.’ എന്നായിരുന്നു പർവേശിന്‍റെ പ്രസ്താവന. ബി.ജെ.പിയുടെ സ്റ്റാർ ക്യാമ്പയിനറായ പർവേശ് വർമ്മയെ വിദ്വേഷ പ്രസംഗം നടത്തിയതിെൻറ പേരിൽ കഴിഞ്ഞാഴ്ച ഇയാൾക്ക് 96 മണിക്കൂർ വിലക്കേർപ്പെടുത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.