Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right'ദിവസവും ​ഗോമൂത്രം...

'ദിവസവും ​ഗോമൂത്രം കുടിക്കുന്നതിനാലാണ് എനിക്ക് കോവിഡ് വരാത്തത്' -പ്ര​ഗ്യാ സിങ് താക്കൂർ

text_fields
bookmark_border
Pragya Thakur
cancel
camera_alt

ഫയൽ ഫോട്ടോ

ന്യൂഡൽഹി: ഗോമൂത്രം കുടിക്കുന്നത് വഴി ശ്വാസകോശ അണുബാധയിൽ നിന്നും കോവിഡ് വൈറസിൽ നിന്നും രക്ഷനേടാമെന്ന് മധ്യപ്രദേശിൽ നിന്നുള്ള ബി.ജെ.പി എം.പി പ്ര​ഗ്യാ സിങ് താക്കൂർ. ദിവസവും ​ഗോമൂത്രം കുടിക്കുന്നതിനാലാണ് ​തനിക്ക് കോവിഡ് വരാത്തതെന്നും പ്ര​ഗ്യ പറഞ്ഞു.

'​ഗോമൂത്രം കുടിക്കുന്നതിനാൽ ഞാൻ മരുന്നൊന്നും കഴിക്കാറില്ല. എല്ലാവരും വീട്ടിൽ പശുവിനെ വളർത്തണം. എന്നെ കാണാനില്ലെന്നും കണ്ടെത്തുന്നവർക്ക് പ്രതിഫലവും വാ​ഗ്ദാനം ചെയ്ത് ചിലർ രം​ഗത്തെത്തിയിട്ടുണ്ട്. നിയമവിരുദ്ധ പ്രവർത്തനം നടത്തുന്ന അവർക്ക് മാപ്പില്ല. എന്നാൽ ശിക്ഷ നൽകുന്നതെല്ലാം ദൈവമാണ്. എന്റെ വീട്ടിലിരുന്ന് ഞാൻ ജനങ്ങളെ സഹായിക്കുകയാണ്' -പ്ര​ഗ്യാസിങ് പറഞ്ഞു.

ഭോപ്പാലിൽ ഒരു പരിപാടിയിൽ പങ്കെടുത്ത് കൊണ്ടാണ് പ്ര​ഗ്യാസിങ് ഇക്കാര്യം പറഞ്ഞത്. ഈ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായിരിക്കുകയാണ്.

കോവിഡിനെതിരായ​ ഗോമൂത്ര, ചാണക ചികിത്സ ശാസ്ത്രീയമല്ലെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:COW URINEpragya singh takurCovid treatment#Covid19
News Summary - BJP MP, Pragya singh Thakur, cow urine, Covid 19,
Next Story