മോദിയുടെ ‘ഖബര്‍സ്ഥാന്‍’ പരാമര്‍ശത്തിനു പിന്നാലെ സാക്ഷി മഹാരാജ്
text_fieldsലഖ്നോ: യു.പിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ വിവാദ ‘ഖബര്‍സ്ഥാന്‍’ പരാമര്‍ശത്തിനുപിന്നാലെ ബി.ജെ.പി നേതാവ് സാക്ഷി മഹാരാജും സമാന പ്രസ്താവനയുമായി രംഗത്തത്തെി. മൃതദേഹങ്ങള്‍ അടക്കം ചെയ്യാന്‍ രാജ്യത്ത് ആവശ്യത്തിന് സ്ഥലമില്ളെന്നും അതിനാല്‍ മുസ്ലിംകള്‍ മരണപ്പെട്ടാല്‍ മൃതദേഹം ദഹിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘നിങ്ങള്‍ അതിനെ എന്തു പേരു വിളിച്ചാലും, മൃതദേഹങ്ങള്‍ ദഹിപ്പിക്കുകയാണ് വേണ്ടത്.
രാജ്യത്ത് 22 കോടി ഹിന്ദു സന്യാസിമാരുണ്ട്. ഇവര്‍ക്കെല്ലാം സമാധി ഒരുക്കല്‍ പ്രായോഗികമാണോ? 20 കോടിയിലധികം വരുന്ന മുസ്ലിംകളെ അടക്കം ചെയ്യാന്‍ എവിടെയാണ് ഈ രാജ്യത്ത് സ്ഥലം? അടക്കം ചെയ്യാന്‍ സ്ഥലം അനുവദിച്ചാല്‍ പിന്നെ കൃഷിക്കും മറ്റും ഭൂമി അവശേഷിക്കുമോ?’ -അദ്ദേഹം ചോദിച്ചു. മൃതദേഹ സംസ്കരണത്തിന് ഒരൊറ്റ രീതി കൊണ്ടുവരാന്‍ നിയമം നടപ്പാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
എന്നാല്‍, പരാമര്‍ശം വിവാദമായപ്പോള്‍ അദ്ദേഹം വിശദീകരണവുമായി രംഗത്തത്തെി. രാജ്യത്ത് ജനസംഖ്യ വര്‍ധിച്ചുവരികയാണെന്നും അവര്‍ക്കെല്ലാം കഴിയാനുളള സ്ഥലത്തിന്‍െറ അപര്യാപ്തതയാണ് സൂചിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞു.
ദിവസങ്ങള്‍ക്ക് മുമ്പ് മോദി സമാനമായി നടത്തിയ പ്രസ്താവനയുടെ വിവാദം കെട്ടടങ്ങും മുമ്പാണ് സാക്ഷി മഹാരാജ് ഇങ്ങനെ പറഞ്ഞത്. യു.പിയിലെ ഫത്തേഹ്പൂരില്‍ നടത്തിയ തെരഞ്ഞെടുപ്പ് റാലിയിലാണ് മോദി ഖബര്‍സ്ഥാന്‍ പരാമര്‍ശം നടത്തിയത്. ‘ഒരു ഗ്രാമത്തില്‍ ഖബറിടം നിര്‍മിച്ചാല്‍ അവിടെ ശ്മശാനവും നിര്‍മിക്കണം.
റമദാനില്‍ വൈദ്യുതി തടസ്സപ്പെട്ടില്ളെങ്കില്‍ ദീപാവലിക്കും വൈദ്യുതി ഉണ്ടായിരിക്കണം. ഒന്നിലും വിവേചനം പാടില്ല’ -മോദിയുടെ ഈ പരമാര്‍ശം വര്‍ഗീയ ധ്രുവീകരണം ലക്ഷ്യമിട്ടാണെന്ന് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ വിമര്‍ശിച്ചിരുന്നു. വിദ്വേഷ പ്രസംഗത്തിന്‍െറ പേരില്‍ സാക്ഷി മഹാരാജിന്‍െറ പേരില്‍ കേസ് നിലവിലുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.