കർഷക സമരക്കാരെ അധിക്ഷേപിച്ച് ബി.ജെ.പി എം.പി; പ്രതിഷേധം തുടരുന്നു
text_fieldsന്യൂഡൽഹി: കാർഷിക നിയമങ്ങൾക്കെതിെര സമരം നടത്തുന്നത് തൊഴിൽരഹിതരായ മദ്യപരാണെന്ന പരാമർശം നടത്തിയ ബി.ജെ.പി എം.പി രാമചന്ദ്ര ജാൻഗ്രക്കെതിരെ ഹരിയാനയിൽ പ്രതിഷേധം തുടരുന്നു. എം.പിയെ അറസ്റ്റ്ചെയ്യണമെന്നും കസ്റ്റഡിയിലെടുത്ത കർഷകരെ വിട്ടയക്കണമെന്നും ആവശ്യപ്പെട്ട് ഹിസാർ ജില്ലയിലെ നർനൗഡ് പൊലീസ് സ്റ്റേഷനു മുന്നിൽ സംയുക്ത കിസാൻ യൂനിയൻ ഉപരോധം ആരംഭിച്ചു.
വെള്ളിയാഴ്ച രാത്രി മുതലാണ് കർഷകർ സ്റ്റേഷനു മുന്നിൽ തമ്പടിച്ചത്. വെള്ളിയാഴ്ച രാമചന്ദ്ര ജാൻഗ്രയെ ഹിസാറിൽ കർഷകർ തടഞ്ഞിരുന്നു. സംഘർഷത്തിൽ എം.പിയുടെ കാറിെൻറ ചില്ല് തകർന്നു. ഇതിനു പിന്നാലെയാണ് രണ്ടു കർഷകരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഉപരോധത്തിൽ പങ്കെടുക്കാൻ കൂടുതൽ കർഷകരോട് സമരസമിതി ആവശ്യപ്പെട്ടിട്ടുണ്ട്.
കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രതിേഷധങ്ങളുടെ ഭാഗമായി ഹരിയാനയിൽ ബി.ജെ.പി നേതാക്കളെ വ്യാപകമായി തടയുന്നത് അടുത്തിടെയാണ് സമരസമിതി അവസാനിപ്പിച്ചത്. ഇതിനിടയിലാണ് കർഷകരെ അധിക്ഷേപിക്കുന്ന പരാമർശം എം.പിയുടെ ഭാഗത്തുനിന്നുണ്ടായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.