'മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് രാഷ്ട്രീയ തന്ത്രം'; രാജസ്ഥാനിൽ കോൺഗ്രസ് അധികാരത്തിലെത്തിയതോടെ ജനജീവിതം ദുരിതത്തിലായെന്ന് ബി.ജെ.പി എം.പി
text_fieldsന്യൂഡൽഹി: തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ പ്രഖ്യാപിക്കാത്തത് രാഷ്ട്രീയ തന്ത്രമാണെന്ന് ബി.ജെ.പി എം.പി രാജ്യവർധൻ റാത്തോർ. രാജസ്ഥാനിൽ പ്രധാനമന്ത്രിയുടെ ആശയങ്ങൾ നടപ്പിലാക്കേണ്ടതുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മിനിമം ഗവൺമെന്‍റ്, മാക്സിമം ഗവർണൻസ് എന്ന ആശയം രാജസ്ഥാനിൽ നടപ്പിലാക്കണമെന്ന് പാർട്ടിക്ക് വ്യക്തമായ ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡെക്കാൻ ഹെറാൾഡിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം. ജയ്പൂരിലെ ജത്വാരയിൽ നിന്നും മത്സരിക്കാൻ പാർട്ടി റാത്തോറിനോട് നേരത്തെ ആവശ്യപ്പെട്ടിരുന്നു. താൻ ക്ഷണം സ്വീകരിക്കുന്നുവെന്നും പത്ത് വർഷമായി രാഷ്ട്രീയം കണ്ട് വരുന്നതിനാൽ മത്സരിക്കാൻ തനിക്ക് ആവേശമുണ്ടെന്നും മുൻ മന്ത്രിയുമായ രാജ്യവർധൻ റാത്തോർ പറഞ്ഞു. ബി.ജെ.പി ടിക്കറ്റ് ആവശ്യപ്പെടുന്ന ആരുടെയും ആദ്യ പരിഗണന രാജ്യമാണ്. തെരഞ്ഞെടുപ്പിനോട്ടടുക്കുമ്പോൾ പ്രവർത്തകരെല്ലാം തീർച്ചയായും പാർട്ടിക്കൊപ്പം നിൽക്കുക തന്നെ ചെയ്യും. കോൺഗ്രസിനെ അപേക്ഷിച്ച് ബി.ജെ.പിക്ക് അകത്ത് സംഭവക്കുന്ന് എതിർപ്പുകൾ വിരളമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജസ്ഥാനിൽ സ്ത്രീസുരക്ഷ ചോദ്യചിഹ്നമായി മാറിക്കഴിഞ്ഞുവെന്നും തൊഴിലില്ലായ്മ രൂക്ഷമാണെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയാൽ ജനജീവിതം സുഖമമാക്കാനുള്ള പദ്ധതികൾ നടപ്പിലാക്കും. അഴിമതികൾ ഇല്ലാതെ സംസ്ഥാനത്തെ ഏറ്റവും മികച്ച രീതിയിൽ തന്നെ നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
"ഗെഹ്ലോട്ടിന്‍റെ ഭരണത്തിൽ സംസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് സംഭവിക്കുന്നത്. കർഷകർ കോൺഗ്രസ് ഭരണത്തിൽ ദുരിതമനുഭവിക്കുകയാണ്. അവരുടെ കൃഷിസ്ഥലങ്ങൾ ലോൺ തിരിച്ചടക്കാനാകാത്തതോടെ ജപ്തി ചെയ്യപ്പെടുകയാണ്. അധികാരത്തിലെത്തി പത്ത് ദിവസത്തിനുള്ളിൽ ലോൺ എഴുതിത്തള്ളുമെന്ന് പറഞ്ഞ കോൺഗ്രസിന്‍റെ വാക്കിന് നേർവിപരീതമാണിത്. നാല്പത് ലക്ഷം വിദ്യാർഥികൾ ചോദ്യപ്പേപ്പർ ചോർച്ചയോടെ ദുരിതത്തിലായത്. സംസ്ഥാനത്തേക്ക് പണമൊന്നും എത്തുന്നില്ല. എത്തുന്നതെല്ലാം എം.എൽ.എമാരുടെ കീശയിലേക്ക് പോവുകയാണ്.
ബി.ജെ.പി അധികാരത്തിലെത്തിയാൽ യുവാക്കൾ തൊഴിൽ ഉറപ്പാക്കാനുള്ള പദ്ധതികൾ സർക്കാർ ആസൂത്രണം ചെയ്യും. സ്ത്രീകളുടെ സുരക്ഷയും, വിദ്യാഭ്യാസവും മെച്ചപ്പെടുത്താനും സർക്കാർ മുൻകയ്യെടുക്കും" - അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.