യു.പി: ബി.ജെ.പിയുടെ 50 എം.പിമാർക്ക് സീറ്റ് തെറിക്കും
text_fieldsലഖ്നോ: കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിൽ സീറ്റുകൾ വാരിക്കൂട്ടിയ ബി .ജെ.പിയുടെ 50 എം.പിമാർക്കെങ്കിലും ഇത്തവണ സീറ്റ് കിട്ടാൻ സാധ്യതയില്ല. ജനങ്ങളുമായുള ്ള ബന്ധം കുറഞ്ഞതാണ് പാർട്ടിയുടെ അപ്രീതിക്ക് കാരണമെന്ന് മുതിർന്ന നേതാക്കൾ സൂചിപ്പിച്ചു.
ഉത്തർപ്രദേശിൽ വളർന്നുവരുന്ന ഭരണവിരുദ്ധ വികാരവും ബി.എസ്.പിയും സമാജ്വാദി പാർട്ടിയും ഒരു മുന്നണിയായി മത്സരിക്കാൻ തീരുമാനിച്ചതും ബി.ജെ.പിക്ക് കനത്ത ഭീഷണിയാണ്. ബി.എസ്.പി-എസ്.പി സഖ്യം മറികടക്കാനുള്ള തന്ത്രം തേടുകയാണ് ബി.ജെ.പി.
അതേസമയം, സീറ്റുകൾ നഷ്ടപ്പെടുമെന്ന് ഉറപ്പായതോടെ ബി.ജെ.പിയുടെ ഏതാനും എം.പിമാർ പ്രതിപക്ഷത്തേക്ക് നീങ്ങിത്തുടങ്ങി. സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവുമായും ബി.എസ്.പി പ്രസിഡൻറ് മായാവതിയുമായും സീറ്റ് മോഹികൾ ബന്ധപ്പെട്ടുവരുന്നതായി സി.എൻ.എൻ-ന്യൂസ് 18 റിപ്പോർട്ട് ചെയ്തു. കടങ്ങൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കർഷകർ ഉയർത്തുന്ന രോഷവും ബി.െജ.പിയെ അലട്ടുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.