പ്രിയങ്ക ഗാന്ധിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍; ആളുകളെ ആക്രമിക്കും -സുബ്രഹ്മണ്യന്‍ സ്വാമി
text_fieldsന്യുഡൽഹി: എ.െഎ.സി.സി ജനറൽ സെക്രട്ടറിയായി നിയമിതയായ പ്രിയങ്ക ഗാന്ധിക്കെതിരെ ഗുരുതരമായ ആരോപണവുമായി മുതിർന്ന ബി.െജ.പി നേതാവും എം.പിയുമായ സുബ്രഹ്മണ്യൻ സ്വാമി. പ്രിയങ്കാ ഗാന്ധിക്ക് ബൈപോളാര്‍ ഡിസോര്‍ഡര്‍ എന്ന രോഗമാണെന് നും പൊതുജീവിതം നയിക്കാന്‍ ആവില്ലെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമിയുടെ ആരോപണം.
‘‘പ്രിയങ്കാ ഗാന്ധിക്ക് ബൈപ ്പോളാര്‍ ഡിസോര്‍ഡറുണ്ട്. ആളുകളെ ആക്രമിക്കും. ഒരു പൊതു ജീവിതം നയിക്കാന്‍ അവര്‍ക്ക് ആവില്ല. എപ്പോഴാണ് അവരുടെ മാനസിക നില തെറ്റുന്നതെന്ന് ജനങ്ങള്‍ അറിഞ്ഞിരിക്കണം.” സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു.
S Swamy on #PriyankaGandhiVadra : Usko 1 bimari hai jo sarvjanik jivan mein anukool aur upyukt nahi hai, usko bipolarity kehte hain yaani uski hinsawadi charitra dikhai padti hai, logon ko peet'ti hai. Public ko pata hona chaiye ki kab santulan kho baithegi, kisi ko pata nahi. pic.twitter.com/psVoVcbnvx
— ANI (@ANI) January 27, 2019
പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയ പ്രവേശനത്തിനെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ബി.ജെ.പി നേതാക്കളില്‍ നിന്നുമുയർന്നത്. പ്രിയങ്കക്ക് സൗന്ദര്യം മാത്രമാണ് കൈവശമുള്ളതെന്നും അത് വോട്ടായി മാറില്ലെന്നും ബീഹാര്‍ മന്ത്രി വിനോദ് നരേൻ പരിഹസിച്ചിരുന്നു. കോണ്‍ഗ്രസിന് നല്ല നേതാക്കള്‍ ഇല്ലാത്തതിനാലാണ് 'ചോക്ലേറ്റ് മുഖങ്ങളെ' തേടുന്നതെന്ന് ബി.ജെ.പി നേതാവ് കൈലാഷ് വിജയ് വര്‍ഗിയയും വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.