കെജ്രിവാൾ നക്സലൈറ്റെന്ന് സുബ്രഹ്മണ്യൻ സ്വാമി
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നക്സലൈറ്റാണെന്ന് ബി.ജെ.പി എം.പി സുബ്രഹ്മണ്യൻ സ്വാമി. മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എച്ച്.ഡി കുമാരസ്വാമി, മമത ബാനർജി, ചന്ദ്രബാബു നായിഡു എന്നിവർ എന്തിനാണ് കെജ്രിവാളിനെ പിന്തുണക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
ഡൽഹിയിലെ െഎ.എ.എസ് ഉദ്യോഗസ്ഥരുടെ നിസഹകരണത്തിൽ ലഫ്.ഗവർണർ ഇടപെടണമെന്നാവശ്യപ്പെട്ട് അദ്ദേഹത്തിെൻറ വസതിയിൽ കെജ്രിവാളിെൻറ കുത്തിയിരിപ്പു സത്യാഗ്രഹം ഏഴാം ദിവസവും തുടരുകയാണ്. ഒപ്പം ഉപ മുഖ്യമന്ത്രി മനീഷ് സിസോദിയ, സത്യേന്ദർ ജെയിൻ എന്നിവരും സത്യാഗ്രഹമിരിക്കുന്നുണ്ട്.
ഇവർക്ക് പിന്തുണയുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിമാരായ പിണറായി വിജയൻ, എച്ച്.ഡി കുമാരസ്വാമി, മമത ബാനർജി, ചന്ദ്രബാബു നായിഡു എന്നിവർ കെജ്രിവാളിെൻറ വസതിയിലെത്തിയിരുന്നു. ലഫ്.ഗവർണർ അദ്ദേഹത്തിെൻറ വസതിയിൽ വെച്ച് കെജ്രിവാളിനെ സന്ദർശിക്കുന്നതിന് അനുമതി നിഷേധിച്ചതിനാലാണ് മുഖ്യമന്ത്രിമാർ കെജ്രിവാളിെൻറ വസതിയിൽ എത്തിയത്.
#WATCH: BJP MP Subramanian Swamy says, 'Delhi CM is a Naxalite. Why should they (Mamata Banerjee, HD Kumaraswamy, Chandrababu Naidu & Pinarayi Vijayan) support him?' pic.twitter.com/m0IAH7y0e8
— ANI (@ANI) June 17, 2018
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.