കരൗലി സന്ദർശിക്കാനുള്ള ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ നീക്കം പൊലീസ് തടഞ്ഞു
text_fieldsജയ്പൂർ: തീവ്രഹിന്ദുത്വ സംഘടനകൾ വർഗീയ സംഘർഷത്തിന് തിരികൊളുത്തിയ രാജസ്ഥാനിലെ കരൗലി സന്ദർശിക്കാനുള്ള ബി.ജെ.പി എം.പി തേജസ്വി സൂര്യയുടെ നീക്കം തടഞ്ഞ് രാജസ്ഥാൻ പൊലീസ്. ബി.ജെ.പി രാജസ്ഥാൻ അധ്യക്ഷൻ സതീഷ് പൂനിയയും ഒപ്പമുണ്ടായിരുന്നു. തുടർന്ന് ബി.ജെ.പി പ്രവർത്തകർ സംഘടിച്ചെത്തി സംഘർഷാവസ്ഥ സൃഷ്ടിച്ചതോടെ പൊലീസ് ലാത്തിവീശി.
ഔറംഗസേബിന്‍റെ പ്രവൃത്തിയാണ് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് ചെയ്യുന്നതെന്ന് തേജസ്വി സൂര്യ പ്രതികരിച്ചു. ഇത് അഫ്ഗാനിസ്താനല്ലെന്ന് ഗെഹ്ലോട്ട് ഓർക്കണം. ഹിന്ദുക്കളെ രണ്ടാംതരം പൗരന്മാരായി കാണുന്നത് അനുവദിക്കില്ല. ആധുനിക കാലത്തെ മുസ്ലിം ലീഗാണ് കോൺഗ്രസ്. രാഹുൽ ഗാന്ധിയെയും ഗെഹ്ലോട്ടിനെയും പോലുള്ളവരാണ് മുസ്ലിം ലീഗിന്‍റെ ജോലി ചെയ്യുന്നതെന്നും തേജസ്വി സൂര്യ പറഞ്ഞു.
വർഗീയ സംഘർഷങ്ങളെ തുടർന്ന് കരൗലിയിൽ നിരോധനാജ്ഞ ഏർപ്പെടുത്തിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് വർഗീയ പ്രസ്താവനകൾക്ക് കുപ്രസിദ്ധനായ തേജസ്വി സൂര്യ എം.പി കരൗലിയിലേക്ക് 'ന്യായ് യാത്ര' എന്ന പേരിൽ സന്ദർശനത്തിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.