വരുൺ ഗാന്ധി എം.പിക്ക് കോവിഡ്; തെരഞ്ഞെടുപ്പിന് മുന്നോടിയായി ബൂസ്റ്റർ ഡോസ് നൽകണമെന്ന്
text_fieldsന്യൂഡൽഹി: ബി.ജെ.പി എം.പിയായ വരുൺ ഗാന്ധിക്ക് കോവിഡ് സ്ഥിരീകരിച്ചു. കടുത്ത രോഗലക്ഷണങ്ങളുണ്ടെന്നും അദ്ദേഹം രോഗവിവരം പങ്കുവെച്ച് ട്വിറ്ററിൽ കുറിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ രാജ്യത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. കോവിഡ് പശ്ചാത്തലത്തിൽ സ്ഥാനാർഥികളുടെയും രാഷ്ട്രീയ പ്രവർത്തകരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനായി മുൻ കരുതൽ വാക്സിൻ ഡോസുകൾ നൽകണമെന്ന് വരുൺ ഗാന്ധി തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പ് കഴിഞ്ഞദിവസമാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചത്. തെരഞ്ഞെടുപ്പ് സുരക്ഷിതമായി നടത്തുന്നതിന് കോവിഡ് നിർദേശങ്ങളും കമ്മീഷൻ വ്യക്തമാക്കിയിരുന്നു. ഇതിനുപിന്നാലെയാണ് വരുൺ ഗാന്ധിയുടെ എം.പി വിവിധ ആവശ്യങ്ങളുന്നയിച്ച് രംഗത്തെിയത്.
'മൂന്നാംതരംഗത്തിന്റെയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെയും നടുവിലാണ് നമ്മളിപ്പോൾ. തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികൾക്കും രാഷ്ട്രീയ പ്രവർത്തകർക്കും മുൻകരുതൽ ഡോസ് നൽകാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടിയെടുക്കണം' -വരുൺ ഗാന്ധി കുറിച്ചു.
നിയമസഭ തെരഞ്ഞെടുപ്പിലെ കോവിഡ് നിർദേശങ്ങൾ മുന്നോട്ടുവെച്ചായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാർത്താസമ്മേളനം. 80 വയസിന് മുകളിലുള്ളവർ, കോവിഡ് ബാധിതർ, ഭിന്നശേഷിക്കാൻ എന്നിവർക്ക് വീട്ടിൽനിന്ന് വോട്ട് ചെയ്യാൻ പോസ്റ്റൽ ബാലറ്റ് അനുവദിക്കും. കോവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടുകയും പോളിങ് സമയം ഒരു മണിക്കൂർ കൂട്ടുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.