എം.പിമാർ ഹാജരില്ലാത്തതിനാൽ ബില്ലിൽ കോൺഗ്രസ് ഭേദഗതി; വിശദീകരണം ആവശ്യപ്പെട്ട് അമിത്ഷാ
text_fieldsന്യൂഡല്‍ഹി: ബി.ജെ.പി എം.പിമാർ സ്ഥിരമായി പാർലമെൻറ് സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിനെതിരെ ദേശീയാധ്യക്ഷൻ അമിത് ഷാ. ജനങ്ങളെ സേവിക്കുന്നതിനായി തയാറെടുത്തവർ ആ ജോലി ചെയ്യണമെന്നും അല്ലാത്ത പക്ഷം ജനങ്ങളോടുള്ള വഞ്ചനയാകുമെന്നും അമിത് ഷാ പറഞ്ഞു. എം.പിമാർ പാർലമെൻറ് സമ്മേളനത്തിൽ നിന്ന് വിട്ടു നിൽക്കുന്നതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അമർഷമുെണ്ടന്നും അമിത് ഷാ അറിയിച്ചു.
പിന്നാക്കവിഭാഗ കമ്മീഷനുമായി ബന്ധപ്പെട്ട ഭരണഘടന ഭേദഗതി ബില്‍ പരിഗണിക്കുന്നതിനിടെ രാജ്യസഭയില്‍ ബി.ജെ.പി എം.പിമാര്‍ കൂട്ടത്തോടെ മുങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് കൊണ്ടുവന്ന ഭേദഗതി പാസായത് സര്‍ക്കാരിന് തിരിച്ചടിയായിരുന്നു. അതിെൻറ പശ്ചാത്തലത്തിൽ കൂടിയാണ് അമിത് ഷായുടെ പ്രതികരണം.
മന്ത്രിമാര്‍ ഉള്‍പ്പടെ 30 ഓളം ബി.ജെ.പി എം.പിമാര്‍ കൂട്ടത്തോടെ സഭയില്‍ ഹാജരാകാതിരുന്നതാണ് ഭേദഗതി പാസാകുന്നതിന് ഇടവരുത്തിയത്. അംഗങ്ങള്‍ ഹാജരാകാതിരുന്നത് മൂലം തിങ്കളാഴ്ച അവതരിപ്പിച്ച ഭരണഘടനാ ഭേദഗതി ബില്ല് പ്രതിപക്ഷത്തിെൻറ ഭേദഗതികളോടെ പാസാക്കേണ്ടിവന്നു. സംഭവത്തില്‍ അമിത് ഷാ എംപിമാരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന് ഭരണഘടനാ പദവി നല്‍കുന്നതുമായി ബന്ധപ്പെട്ടതായിരുന്നു ബില്‍. പ്രതിപക്ഷം കൊണ്ടുവന്ന ഭേദഗതികള്‍ സര്‍ക്കാര്‍ എതിര്‍ത്തു. എന്നാൽ പ്രതിപക്ഷം വോട്ടെടുപ്പ് ആവശ്യപ്പെട്ടു. ഈ സമയം ഭരണപക്ഷത്ത് അംഗങ്ങള്‍ കുറവായതിനാല്‍ പ്രതിപക്ഷ ഭേദഗതികളോടെ ബില്‍ പാസായി. ഭരണഘടനാ ഭേദഗതി ബില്‍ പാസ്സാക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം ആവശ്യമാണ്. ബില്ലിനെ തത്വത്തില്‍ പ്രതിപക്ഷവും പിന്തുണച്ചിരുന്നു. ഭേദഗതി പാസായതോടെ ബില്‍ വീണ്ടും ലോക്‌സഭയുടെ പരിഗണനക്ക് അയക്കും.
പിന്നാക്ക വിഭാഗങ്ങള്‍ക്കു നേരെയുള്ള അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും കമ്മീഷന് കോടതിക്ക് തുല്യമായ അധികാര പദവി നല്‍കുന്നതാണ് ബില്‍. കമ്മീഷനിലെ എല്ലാം അംഗങ്ങളും പിന്നാക്ക വിഭാഗത്തില്‍നിന്നായിരിക്കണമെന്നും അതില്‍ ഒന്ന് സ്ത്രീ ആയിരിക്കണമെന്നുമുള്ള ഭേദഗതിയാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്. അങ്ങനെ ചെയ്താല്‍ കമ്മീഷന്‍ ഭരണഘടനാ വിരുദ്ധമാകുമെന്ന് ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ അതിനെ എതിര്‍ത്തു.
തുടര്‍ന്ന് നടന്ന വോട്ടെടുപ്പില്‍ 74 വോട്ടുകൾ പ്രതിപക്ഷത്തിന് ലഭിച്ചു. എൻ.ഡി.എക്ക് 52 വോട്ടുകള്‍ മാത്രമാണ് ലഭിച്ചത്. രാജ്യസഭയില്‍ എൻ.ഡി.എക്ക് 86 അംഗങ്ങളും യു.പി.എക്ക് 63 അംഗങ്ങളുമാണുള്ളത്. മറ്റു പാര്‍ട്ടുകള്‍കൂടി പിന്‍തുണച്ചതോടെ പ്രതിപക്ഷത്തിന് ഭൂരിപക്ഷം ലഭിക്കുകയായിരുന്നു.
അംഗങ്ങള്‍ ഹാജരാകാതിരുന്നതു മൂലം സര്‍ക്കാരിന് രാജ്യസഭയില്‍ വലിയ തിരിച്ചടി നേരിട്ടതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി കടുത്ത അമര്‍ഷം പ്രകടിപ്പിച്ചിരുന്നു. തിങ്കളാഴ്ച രാജ്യസഭയില്‍ ഹാജരാകാതിരുന്ന എം.പിമാരെ ഓരോരുത്തരെയും നേരില്‍ കണ്ട് അമിത് ഷാ വിശദീകരണം ചോദിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.