ഭർതൃവീട്ടുകാരുടെ പീഡനം; ബി.ജെ.പി എംപിയുടെ മരുമകൾ ആത്മഹത്യക്ക് ശ്രമിച്ചു
text_fieldsലഖ്നോ: ഭർതൃവീട്ടുകാരുടെ പീഡനത്തിൽ മനംനൊന്ത് ബി.ജെ.പി എം.പിയുടെ മരുമകളുടെ ആത്മഹത്യശ്രമം. യു.പിയിലെ കൗശൽ കിഷോർ എം.പിയുടെ മരുമകൾ അങ്കിതയാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. കൈയിലെ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച അങ്കിത ലഖ്നോവിലെ ആശുപത്രിയിൽ ചികിത്സയിലാണ്. കൈയിൽ ബാൻഡേജുമായി ആശുപത്രി കിടക്കയിലിരിക്കുന്ന അങ്കിതയുടെ ചിത്രങ്ങൾ പുറത്തുവന്നു.
ആത്മഹത്യ ശ്രമത്തിന് മുമ്പ് അങ്കിത സമൂഹ മാധ്യമങ്ങളിൽ രണ്ടുവിഡിയോകൾ പോസ്റ്റ് ചെയ്തിരുന്നു. ഭർത്താവ് ആയുഷ്, എം.പി കൗശൽ കിഷോർ, ഭർതൃമാതാവും എം.എൽ.എയുമായ ജയ് ദേവി, ആയുഷിന്‍റെ സഹോദരൻ എന്നിവർക്കാണ് തന്‍റെ മരണത്തിന്‍റെ ഉത്തരവാദിത്തമെന്നും ഒരു വിഡിയോയിൽ അങ്കിത പറയുന്നു. ആയുഷ് തന്നെ ഒറ്റിക്കൊടുത്തുവെന്നും വിഡിയോയിൽ അങ്കിത ആരോപിച്ചു. മോഹൻലാൽഗഞ്ച് ലോക്സഭ മണ്ഡലത്തിൽനിന്നുള്ള എം.പിയാണ് കൗശൽ കിഷോർ. ആശുപത്രിയിൽ അങ്കിതയുടെ സുരക്ഷക്കായി വനിത പൊലീസുകാരെ നിയമിച്ചിട്ടുണ്ട്.
കഴിഞ്ഞവർഷമായിരുന്നു അങ്കിതയുടെയും ആയുഷിന്‍റെയും പ്രണയവിവാഹം. ഇരുവരുടെയും ബന്ധത്തിൽ കുടുംബത്തിന് താൽപര്യമുണ്ടായിരുന്നില്ല. തുടർന്ന് ലഖ്നോവിൽതന്നെ വാടക വീടെടുത്തായിരുന്നു ഇരുവരുടെയും താമസം.
മാർച്ച് മൂന്നിന് ആയുഷിന് വെടിയേറ്റ് പരിക്കേറ്റിരുന്നു. എന്നാൽ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആയുഷിന്‍റെ നാടകമാണെന്ന് കണ്ടെത്തിയിരുന്നു. ആശുപത്രിയിൽനിന്ന് മുങ്ങിയ ആയുഷിനെ മൻഡിയോൻ പൊലീസ് സ്റ്റേഷനിൽ ഹാജരാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.