Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Nov 2024 11:29 PM IST Updated On
date_range 1 Nov 2024 11:29 PM ISTവഖഫ് സ്വത്തുക്കൾ ദേശസാത്കരിക്കാൻ ബി.ജെ.പി എം.പിയുടെ കത്ത്
text_fieldsbookmark_border
ന്യൂഡൽഹി: വഖഫ് ബോർഡുകളുടെ നിയന്ത്രണത്തിലുള്ള രാജ്യത്തെ വഖഫ് സ്വത്തുക്കളെല്ലാം ദേശസാത്കരിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക ബി.ജെ.പി എം.പി തേജസ്വി സൂര്യ വഖഫ് ജെ.പി.സി ചെയർമാൻ ജഗദാംബികാ പാലിന് കത്തെഴുതി.
കർണാടകയിലെ വിജയപുര ജില്ലയിൽ കർഷകർ കൃഷി ചെയ്യുന്ന 1500 ഏക്കർ കൃഷിഭൂമി വഖഫ് സ്വത്താണെന്നുകാണിച്ച് വഖഫ് ബോർഡ് നൽകിയ നോട്ടീസിലേക്ക് ശ്രദ്ധ ക്ഷണിച്ചാണ് തേജസ്വി ഇത്തരമൊരു ആവശ്യമുന്നയിച്ചത്. ഗ്രാമം സന്ദർശിച്ച് കർഷകരെ കാണണമെന്നും തേജസ്വി സൂര്യ ചെയർമാൻ ജഗദാംബികാ പാലിനോട് ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story