Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഡൽഹിയിൽ 57...

ഡൽഹിയിൽ 57 സ്​ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി; കെജ്​രിവാളിൻെറ എതിരാളി ആയില്ല

text_fields
bookmark_border
ഡൽഹിയിൽ 57 സ്​ഥാനാർഥികളെ പ്രഖ്യാപിച്ച് ബി.ജെ.പി; കെജ്​രിവാളിൻെറ എതിരാളി ആയില്ല
cancel
camera_alt??.???.?? ???????? ?????????? ??????? ?????? ???? ?????? ??????????????? ????????????? ?????????????????

ന്യൂഡൽഹി: അടുത്തമാസം എട്ടിന്​ നടക്കുന്ന ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനുള്ള സ്​ഥാനാർഥികളുടെ ആദ്യ പട്ടിക ബി.ജെ.പി പ്രഖ്യാപിച്ചു. ആകെ 70 സീറ്റിൽ 57 പേരുടെ പട്ടികയാണ് ബി.​െജ.പി സംസ്​ഥാന പ്രസിഡൻറ്​ മനോജ്​ തിവാരി പ്രഖ്യാപിച്ചത്​. പ ്രതിപക്ഷ നേതാവ് വിജേന്ദർ ഗുപ്ത രോഹിണി മണ്ഡലത്തിൽനിന്നു ജനവിധി തേടും.

മുൻ ആപ്​ എം.എൽ.എ കപിൽ മിശ്ര-മോഡൽ ടൗൺ, ശി ഖ റായ്​-​ഗ്രേറ്റർ കൈലാഷ്​, നീൽകമൽ ഖത്രി-നരേല, സുരേന്ദ്ര സിങ്​ ബിട്ടു-തിമർപുർ, വിക്രം ബിധുരി-തുഗ്ലക്​ബാദ്​, സുമൻ കുമാർ ഗുപ്ത-ചാന്ദിനി ചൗക്ക്, ആശിഷ്​ സൂദ്​-ജനക്​പുരി, രവി നേഗി-പത്​പർഗഞ്ച്​, രേഖ ഗുപ്ത – ഷാലിമാർ ബാഗ് എന്നിവർ ആദ്യ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്​.

ഡൽഹി ഉപമുഖ്യമന്ത്രി മനീഷ്​ സിസോഡിയയെ പത്​പർഗഞ്ചിൽ രവി നേഗി നേരിടു​േമ്പാൾ ന്യൂഡൽഹിയിൽ മത്സരിക്കുന്ന മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാളിൻെറ എതിരാളിയെ ബി.ജെ.പി പ്രഖ്യാപിച്ചില്ല. 57 സ്ഥാനാർഥികളിൽ 11 പേർ പട്ടികവിഭാഗത്തിൽ നിന്നുള്ളവരും നാല് പേർ വനിതകളുമാണ്.

പാർട്ടിയുടെ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിറ്റി യോഗം വ്യാഴാഴ്ച രാത്രി കൂടിയിരുന്നു. വെള്ളിയാഴ്ച മുതൽ പത്രിക നൽകി തുടങ്ങാം.
ആം ആദ്​മി പാർട്ടി കഴിഞ്ഞയാഴ്​ച 70 സീറ്റുകളിലേക്കും സ്​ഥാനാർഥികളെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, മുഖ്യമന്ത്രി സ്ഥാനാർഥിയാരാണെന്നു പ്രഖ്യാപിക്കാതെയാണ് ബി.ജെ.പി തെരഞ്ഞെടുപ്പിനിറങ്ങുന്നത്. ഫെബ്രുവരി 11നാണ്​ ​വോ​ട്ടെണ്ണൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:delhi electionelection newsbjp announces candidates
News Summary - BJP Names 57 Of 70 Candidates For Delhi Elections Next Month -India news
Next Story