ബി.ജെ.പിയുടെ യഥാര്‍ഥ ശക്തി ഇനിയും പുറത്തു വന്നിട്ടില്ല -ജെ.പി. നഡ്ഡ
text_fieldsന്യൂഡൽഹി: ഉത്തർപ്രദേശ് അടക്കം അഞ്ചു സംസ്ഥാനങ്ങളിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ബി.ജെ.പി ദേശീയ നിർവാഹക സമിതി യോഗം ഡൽഹിയിൽ ചേർന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, തമിഴ്നാട് ബി.ജെ.പി നേതാവ് കെ. അണ്ണാമലൈ, ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ ധാമി തുടങ്ങിയ നേതാക്കള്‍ യോഗത്തിൽ തെരഞ്ഞെടുപ്പ് പദ്ധതികള്‍ അവതരിപ്പിച്ചു.
ബി.ജെ.പിയുടെ യഥാര്‍ഥശക്തി ഇനിയും പുറത്തു വന്നിട്ടില്ലെന്നും പശ്ചിമ ബംഗാളില്‍ പുതിയ ചരിത്രമെഴുതാന്‍ വിപുല പദ്ധതികള്‍ക്ക് പാർട്ടി തയാറെടുക്കുന്നതായും ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ പറഞ്ഞു. പശ്ചിമ ബംഗാളില്‍ പാർട്ടിക്ക് സമാനതകളില്ലാത്ത വളര്‍ച്ചയാണുണ്ടായത്. ജമ്മു- കശ്മീര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ ബി.ജെ.പി മികച്ച പ്രകടനം കാഴ്ചവെച്ചു. രാജ്യത്ത് പാർട്ടി പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിനായി പത്തു ലക്ഷത്തിലധികം വരുന്ന തെരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ ബൂത്ത് തല കമ്മിറ്റികള്‍ രൂപവത്കരിക്കുമെന്നും യോഗത്തിൽ നഡ്ഡ അറിയിച്ചു.
ബി.ജെ.പി ഏതെങ്കിലും കുടുംബത്തെ മാത്രം കേന്ദ്രീകരിച്ചുള്ള പാർട്ടിയല്ലെന്ന് യോഗത്തിൽ പെങ്കടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ഒരു കുടുംബമല്ല പാർട്ടി. ജനക്ഷേമകരമായ സംസ്കാരമാണ് പാർട്ടിയെ നയിക്കുന്നത്. പാർട്ടി പ്രവർത്തകർ ജനങ്ങൾക്കും പാർട്ടിക്കുമിടയിലെ പാലമായി വർത്തിക്കണം. ലോകരാജ്യങ്ങൾ ഇന്ത്യയെ പുകഴ്ത്തുന്നത് തെൻറ മാത്രം മികവു കൊണ്ടല്ല. ജനങ്ങളുടെയും പാർട്ടി പ്രവർത്തകരുടെയും നിസ്വാർഥ പ്രവർത്തനം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ആഭ്യന്തര മന്ത്രി അമിത് ഷാ, നിതിൻ ഗഡ്കരി, പിയൂഷ് ഗോയൽ, നിർമല സീതാരാമൻ തുടങ്ങിയവരും യോഗത്തിൽ പങ്കെടുത്തു. ജമ്മു-കശ്മീരിെൻറ പ്രത്യേക ഭരണഘടന അധികാരം റദ്ദാക്കിയ ശേഷം ജില്ല തലത്തിലും ബ്ലോക്ക് തലത്തിലും നടത്തിയ തെരഞ്ഞടുപ്പുകളില്‍ കാര്യമായ ജനപങ്കാളിത്തം ഉണ്ടായതായി ധനമന്ത്രി നിര്‍മല സീതാരാമന് പറഞ്ഞു. ആത്മനിര്‍ഭര്‍ പദ്ധതി രാജ്യത്തിെൻറ ഡിജിറ്റല്‍ മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തിയതായും അവർ കൂട്ടിച്ചേർത്തു. ഡൽഹി മുനിസിപ്പല്‍ കോര്പറേഷന് കണ്വെന്ഷന് സെൻററിലായിരുന്നു നിർവാഹക സമിതി യോഗം നടന്നത്. കോവിഡ് സാഹചര്യത്തിൽ രണ്ടു വർഷത്തിനു ശേഷമാണ് യോഗത്തിൽ അംഗങ്ങൾ നേരിട്ട് പെങ്കടുക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.