പവാറും എൻ.സി.പിയും എൻ.ഡി.എയിൽ ചേരണം, മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കണം -രാംദാസ് അത്തേവാലെ
text_fieldsന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി എൻ.സി.പി നേതാവ് ശരദ് പവാർ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെ എൻ.സി.പി എൻ.ഡി.എയിൽ ചേരണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി രാംദാസ് അത്തേവാലെ. ശരദ് പവാറിന്‍റെ എൻ.സി.പി മഹാരാഷ്ട്രയിൽ മഹാ വികാസ് അഗാഡി സഖ്യത്തിൽനിന്ന് പിന്മാറണം. സംസ്ഥാന തെരഞ്ഞെടുപ്പിൽ എൻ.ഡി.എക്കൊപ്പം ചേർന്ന് മത്സരിച്ച് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കണം -അത്തേവാലെ പറഞ്ഞു.
'ശിവസേന, കോൺഗ്രസ്, ബി.ജെ.പി തുടങ്ങിയവർ ഒരു നദിയിലെ വിവിധ തീരങ്ങളാണ്. പക്ഷേ അവർ ഒരുമിച്ച് ചേരുന്നു. എന്തുകൊണ്ട് ബി.ജെ.പിയും എൻ.സി.പിയും ഒരുമിച്ച് ചേർന്നുകൂടാ? ഭരണഘടന തയാറാക്കിയ ബാബാസാഹേബ് അംേബദ്കർ പോലും വിവിധ വശങ്ങളിലുള്ളവരെ ഒരുമിച്ച് െകാണ്ടുവരാൻ ശ്രമിക്കുന്നു' -അത്തേവാല പറഞ്ഞു.
തീരുമാനങ്ങൾ തീർച്ചയായും തിരുത്തണമെന്ന് ശരദ് പവാർ ജിയോട് ഞാൻ അഭ്യർഥിക്കുന്നു. അദ്ദേഹം ശിവസേനക്ക് നൽകുന്ന പിന്തുണ പിൻവലിക്കണം. കോൺഗ്രസ് പാർട്ടി പലതവണ നിങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കോൺഗ്രസിലെ നാന പട്ടോൾ പലതവണ ശരദ് പവാറിനെതിെര പ്രസ്താവനകളുമായി രംഗത്തെത്തി. അതിനാലാണ് പവാർ എൻ.ഡി.എയിൽ ചേരണമെന്ന് ഞാൻ ആഗ്രഹിക്കുന്നത്- അത്തേവാലെ പറഞ്ഞു.
പവാർ മോദിയുമായി കൂടിക്കാഴ്ച നടത്തിയത് കർഷക പ്രക്ഷോഭത്തെക്കുറിച്ച് സംസാരിക്കാനാണെന്ന ശിവസേന എം.പി അരവിന്ദ് സാവന്തിന്‍റെ പ്രസ്താവനയോടും അത്തേവാലെ പ്രതികരിച്ചു. 'അവർ കർഷകരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്തിട്ടുണ്ടെങ്കിൽ, അത് നല്ലതാണ്. പ്രക്ഷോഭം തീർച്ചയായും അവസാനിപ്പിക്കണം. കർഷകർക്ക് നീതി ലഭ്യമാക്കണം. കാർഷിക നിയമങ്ങൾ എടുത്തുകളയേണ്ട ആവശ്യമില്ലെന്ന് ശരദ് പവാർ നേരത്തേ അവകാശപ്പെട്ടിരുന്നു. പക്ഷേ കർഷകരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്ന് പറഞ്ഞിരുന്നു. ഇരുവരുടെയും സംസാരം എന്തായിരുന്നാലും ശരദ് പവാറും മോദിയും നല്ല സുഹൃത്തുക്കളായി തുടരും' -അേത്തവാലെ പറഞ്ഞു. ശനിയാഴ്ചയായിരുന്നു പവാറിന്‍റെയും മോദിയുടെയും കൂടിക്കാഴ്ച.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.