മുസ്ലിം വോട്ടില്ലാതെ ബി.ജെ.പിക്ക് ജയിക്കാനും സർക്കാർ രൂപീകരിക്കാനും സാധിക്കില്ല -ബദറുദ്ദീൻ അജ്മൽ
text_fieldsഗോൽപാറ (അസം): ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്ലിം വോട്ടുകളില്ലാതെ ബി.ജെ.പിക്ക് വിജയിക്കാനും കേന്ദ്രത്തിൽ സർക്കാർ രൂപീകരിക്കാനും സാധിക്കില്ലെന്ന് ഓൾ ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് (എ.ഐ.യു.ഡി.എഫ്) അധ്യക്ഷൻ ബദറുദ്ദീൻ അജ്മൽ. വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വോട്ട് ചെയ്യരുതെന്ന് പാർട്ടി അണികളോടും അനുഭാവികളോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബദറുദ്ദീൻ അജ്മൽ വ്യക്തമാക്കി.
മുസ്ലിം പ്രദേശങ്ങളും പള്ളികളും മദ്രസകളും സന്ദർശിച്ച് 10 ശതമാനം വോട്ടെങ്കിലും നേടണമെന്ന ബി.ജെ.പി നേതാക്കളുടെ നിർദേശവും ബദറുദ്ദീൻ അജ്മൽ ചൂണ്ടിക്കാട്ടി.
ലോകസഭ തെരഞ്ഞെടുപ്പിൽ അസമിലെ 14 സീറ്റിൽ മൂന്നെണ്ണത്തിൽ മത്സരിക്കുമെന്ന് എ.ഐ.യു.ഡി.എഫ് പ്രഖ്യാപിച്ചിട്ടുണ്ട്. 11 സീറ്റിൽ കോൺഗ്രസ് സ്ഥാനാർഥികളെ പിന്തുണക്കും. പ്രതിപക്ഷ പാർട്ടികളുടെ സഖ്യമായ ഇൻഡ്യ മുന്നണിയുടെ ഭാഗമാണ് ബദറുദ്ദീൻ അജ്മലിന്‍റെ എ.ഐ.യു.ഡി.എഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.