രാജ്യസഭയിൽ 86 സീറ്റിലേക്ക് വളർന്ന് ബി.ജെ.പി; കോൺഗ്രസിന് 41 സീറ്റ്
text_fieldsന്യൂഡൽഹി: രാജ്യസഭയിലെ പുതിയ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോൾ ബി.െജ.പിയുടെ അംഗബലം 86 ആയി ഉയർന്നു. കോൺഗ്രസ് 41 സീറ്റിലേക്ക് ചുരുങ്ങി. 245 അംഗ രാജ്യസഭയിൽ ബി.ജെ.പി നയിക്കുന്ന എൻ.ഡി.എ സഖ്യത്തിന് നൂറോളം അംഗങ്ങളായി. സൗഹാർദം പുലർത്തുന്ന പാർട്ടികളുടെ പിന്തുണയോടെ വിവാദ നിയമനിർമാണങ്ങൾ കൂടുതൽ എളുപ്പത്തിൽ രാജ്യസഭയിൽ പാസാക്കാവുന്ന സ്ഥിതിയായി.
ബി.െജ.പിയെ സഹായിച്ചു വരുന്ന എ.ഐ.എ.ഡി.എം.കെക്ക് രാജ്യസഭയിൽ ഒൻപതു സീറ്റുണ്ട്. ബി.ജെ.ഡിക്കും ഒൻപതു സീറ്റ്. വൈ.എസ്.ആർ കോൺഗ്രസിന് ആറു സീറ്റ്. ചെറുകക്ഷികൾ, നോമിേനറ്റ് ചെയ്ത അംഗങ്ങൾ എന്നിവരെ കൂടി കണക്കിലെടുത്താൽ രാജ്യസഭയിൽ ഭരണമുന്നണി ന്യൂനപക്ഷമാണെന്ന സ്ഥിതി മാറി. വിവിധ നിയമസഭകളിലെ അംഗബലത്തിനൊപ്പം കൂറുമാറ്റവും കുതിരക്കച്ചവടവും കൂടി നടത്തിയാണ് ബി.ജെ.പി രാജ്യസഭയിലെ ശേഷി വർധിപ്പിച്ചത്.
വിവിധ ബില്ലുകൾ രാജ്യസഭ കടത്തിവിടാൻ പ്രയാസമായിരുന്ന സ്ഥിതി ഒന്നാം മോദി സർക്കാറിന് തലവേദന സൃഷ്ടിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.