വെടിയുതിർക്കാൻ നിർദേശം നൽകിയ ബി.ജെ.പിക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ അർഹതയില്ല
text_fieldsന്യൂഡൽഹി: മഹാരാഷ്ട്രയിെലയും മധ്യപ്രദേശിലേയും കർഷക പ്രക്ഷോഭം കോൺഗ്രസ് ഉൗതിവീർപ്പിച്ചതാണെന്ന ബി.ജെ.പിയുടെ കുറ്റപ്പെടുത്തലിന് മറുപടിയുമായി കോൺഗ്രസ്. കർഷകർക്ക് നേരെ െവടിയുതിർക്കാൻ പൊലീസിന് ഉത്തരവ് നൽകിയ ബി.ജെ.പിക്ക് കോൺഗ്രസിനെ കുറ്റപ്പെടുത്താൻ അവകാശമില്ലെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.
ബി.ജെ.പി കർഷകരേയോ ദരിദ്രരേയോ ദലിതരേയൊ പരിഗണിക്കുന്നില്ല. സ്ഥതിഗതികൾ ഇത്രയും രൂക്ഷമായിട്ടും ഇതുവരെയും കർഷകരെ പിന്തുണക്കുന്ന ഒരു നടപടിയും സർക്കാറിെൻറ ഭാഗത്തു നിന്ന് ഉണ്ടായിട്ടില്ലെന്ന് കോൺഗ്രസ് നേതാവ് പി.സി ചാക്കോ പറഞ്ഞു. കോൺഗ്രസിന് ബി.ജെ.പി സർക്കാറിെൻറയോ വെങ്കയ്യ നായിഡുവിെൻറയോ സർട്ടിഫിക്കറ്റിെൻറ ആവശ്യമില്ല. കർഷകർ പോരാട്ടത്തിലാണ്. അവർ ആത്മാർഥമായും ശക്തമായും പോരാടുന്നു. കോൺഗ്രസല്ല ഇൗ പ്രശ്നങ്ങൾക്ക് തുടക്കം കുറിച്ചതെന്ന് ബി.ജെ.പി ആദ്യം മനസിലാക്കണം. കർഷകർക്ക് സർക്കാറിൽ നിന്ന് ഒരു സഹായവും ലഭിച്ചില്ല. അതിനെ കുറിച്ചാണ് കേന്ദ്രം ചിന്തിക്കേണ്ടതെന്നും പി.സി ചാക്കോ പറഞ്ഞു.
സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ശനിയാഴ്ച നിരാഹാരമിരിക്കുമെന്ന് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാൻ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ശിവരാജ് സിങ് ചൗഹാൻ നാടകം കളി അവസാനിപ്പിക്കണമെന്നും ചൗഹാെൻറ കൈകളിൽ കർഷകരുെട രക്തം പുരണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി സ്ഥാനത്തിരിക്കാൻ അർഹനല്ലെന്നും കോൺഗ്രസ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.