എം.പിമാരുടെ അച്ചടക്കത്തിന് ബി.െജ.പി ശിൽപശാല
text_fieldsന്യൂഡൽഹി: ബി.ജെ.പി എം.പിമാരിൽ അച്ചടക്കമുണ്ടാക്കാനും അവരുടെ സ്വഭാവരൂപവത്കരണത്തിനും ഒരുക്കിയ ദ്വിദിന ശിൽപശാല പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ‘അഭ്യാസ് വർഗ’ എന്ന പേരിൽ പാർലമെൻറ് ലൈബ്രറി കെട്ടിടത്തിലെ ബാലയോഗി ഒാഡിേറ്റാറിയത്തിൽ സംഘടിപ്പിച്ച ശിൽപശാലയിൽ ബി.ജെ.പി അധ്യക്ഷനും കേന്ദ്ര മന്ത്രിയുമായ അമിത് ഷായും വർക്കിങ് പ്രസിഡൻറ് ജെ.പി. നദ്ദയും സംബന്ധിച്ചു.
ലോക്സഭയിലെയും രാജ്യസഭയിലെയും എല്ലാ എം.പിമാരും നാട്ടിലേക്ക് പോകാതെ ശനിയാഴ്ചയും ഞായറാഴ്ചയുമുള്ള ഇൗ ശിൽപശാലയിൽ പെങ്കടുക്കണമെന്ന് കർശന നിർദേശം നൽകിയിട്ടുണ്ട്. ‘നാം, നമ്മുടെ സംഘടന, നമ്മുടെ പ്രവർത്തന സംസ്കാരം’ എന്ന വിഷയത്തിലാണ് അമിത് ഷായുടെ ക്ലാസ്. ‘പുതിയ ഇന്ത്യയെക്കുറിച്ച നമ്മുടെ സങ്കൽപം’ എന്ന വിഷയത്തിൽ വർക്കിങ് പ്രസിഡൻറ് ജെ.പി. നദ്ദയും പാർലമെൻററി നടപടിക്രമങ്ങൾ സംബന്ധിച്ച് ഭൂപേന്ദ്ര യാദവും എം.പി ഫണ്ടിനെക്കുറിച്ച് അർജുൻ റാം മേഘ്വാളും സംസാരിച്ചു. ശിൽപശാല ഞായറാഴ്ച സമാപിക്കും. സമൂഹ മാധ്യമങ്ങൾക്കും നമോ ആപിനും മാത്രമായി ഒരു സെഷനും ശിൽപശാലയിൽ ഒരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.