മറ്റു പാർട്ടി നേതാക്കളെ ചാക്കിടാൻ ബി.ജെ.പി
text_fieldsന്യൂഡൽഹി: 2024ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് ജയസാധ്യതയില്ലാത്ത സീറ്റുകളിൽ മത്സരിപ്പിക്കാൻ മറ്റു പാർട്ടികളിൽനിന്നുള്ളവരെ ചാക്കിടാൻ ബി.ജെ.പി തീരുമാനം. അഖിലേന്ത്യ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ അധ്യക്ഷതയിൽ പാർട്ടി ആസ്ഥാനത്ത് ചേർന്ന യോഗത്തിൽ ഇതിനായി പ്രത്യേകം ‘ജോയിനിങ് കമ്മിറ്റി’ ഉണ്ടാക്കി ജനറൽ സെക്രട്ടറിയായ വിനോദ് താവ്ഡെക്ക് ചുമതല നൽകി.
സ്വാധീനമുള്ള നേതാക്കളെയും സിറ്റിങ് എം.പിമാരെയും ചാക്കിട്ട് സീറ്റ് പിടിക്കാനാണ് ബി.ജെ.പി നീക്കം. ജയസാധ്യതയും ജനസ്വാധീനവുമുള്ള സ്ഥാനാർഥികളെ ഇങ്ങനെ മറ്റു പാർട്ടികളിൽനിന്നും കൊണ്ടുവന്ന് ജയസാധ്യതയില്ലാത്ത സീറ്റുകളും പിടിക്കാമെന്ന കണക്കുകൂട്ടലിലാണ് പാർട്ടി. ഇതോടൊപ്പം ചൊവ്വാഴ്ചത്തെ യോഗം ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജനറൽ സെക്രട്ടറിമാർക്ക് ഉത്തരവാദിത്തങ്ങൾ വീതിച്ചുനൽകി. 2024ലേക്കുള്ള വിഷൻ രേഖയുണ്ടാക്കാൻ രാധാ മോഹൻദാസ് അഗർവാളിനാണ് ചുമതല. തെരഞ്ഞെടുപ്പ് കാമ്പയിൻ സുനിൽ ബൻസലും ബുദ്ധമതക്കാരുടെ സമ്മേളനം ദുഷ്യന്ത് ഗൗതമും സംഘടിപ്പിക്കും.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.