2019ലെ ലോക്സഭ തെരഞ്ഞെടുപ്പിന് സജ്ജരാകാൻ ബി.ജെ.പി പാർലമെൻററി പാർട്ടി യോഗം
text_fieldsന്യൂഡൽഹി: 2019ൽ നടക്കാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിന് യുവാക്കളെ സജ്ജരാക്കാൻ േനതാക്കളോട് ബി.ജെ.പി പാർലമെൻററി പാർട്ടി മീറ്റിങ്ങിൽ ആഹ്വാനം. അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിലെ വിജയത്തിന് ശേഷം അടുത്ത വെല്ലുവിളി ലോക്സഭ തെഞ്ഞെടുപ്പാണെന്ന് പാർട്ടി അധ്യക്ഷൻ അമിത് ഷാ വ്യക്തമാക്കി.
പാർട്ടിക്ക് വിജയം സമ്മാനിക്കാൻ പ്രയത്നിച്ച നേതാക്കൾക്കും പ്രവർത്തകർക്കും യോഗത്തിൽ അമിത് ഷാ നന്ദിപറഞ്ഞു. ഉത്തർപ്രദേശിൽ വിജയം സമ്മാനിക്കുന്നതിൽ മുഖ്യപങ്കുവഹിച്ചെന്ന് പാർട്ടി കരുതുന്ന ദലിത് വിഭാഗത്തെ കൂടെ നിർത്താനാവശ്യമായ പദ്ധതിക്കും യോഗം രൂപം നൽകി. ഭരണഘടന ശിൽപിയും ദലിത് വിഭാഗത്തിെൻറ നായകനുമായ അംബേദ്കറുടെ ജന്മവാർഷികമായ ഏപ്രിൽ 14ന് ഒരാഴ്ച നീണ്ടു നിൽക്കുന്ന സമ്മേളനങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടി തീരുമാനം. ഇത്തരം യോഗങ്ങളിൽ ബിം ആപുകളുടെ ഉപയോഗത്തെക്കുറിച്ച് യുവാക്കളെ ബോധവത്കരിക്കണം. ഡിജിറ്റൽ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന് യുവാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണം. സ്വഛ്ഭാരതിൽ പെങ്കടുത്ത പോലെ ബി.ജെ.പിയുടെ ഉന്നത നേതാക്കൾ ഇതിനായി രംഗത്തിറങ്ങണം. കേന്ദ്ര സർക്കാറിെൻറ ക്ഷേമപ്രവർത്തനങ്ങളുടെ അംബാസഡർമാരായി യുവാക്കൾ വർത്തിക്കണമെന്ന് യോഗത്തിൽ സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.