ബി.ജെ.പി ഹിന്ദിക്കാരുടെ മാത്രം പാർട്ടിയല്ലെന്ന് തെളിഞ്ഞു- മോദി
text_fieldsന്യൂഡല്‍ഹി: ഹിന്ദിക്കാരുടെ മാത്രം പാര്‍ട്ടിയല്ല ബി.ജെ.പിയെന്ന് കര്‍ണാടകയിലെ തെരഞ്ഞെടുപ്പിലൂടെ തെളിയിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമീപകാലത്ത് തെരഞ്ഞെടുപ്പു നടന്നമഹാരാഷ്ട്ര, ഗോവ, ഗുജറാത്ത്, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലെല്ലാം ബി.ജെപി ജയിച്ചു. ഇവിടുത്തെ ജനങ്ങളൊന്നും ഹിന്ദി സംസാരിക്കുന്നവരല്ല. കര്‍ണാടകത്തിലും വ്യത്യസ്തമല്ല. അവിടുത്തെ ജനങ്ങള്‍ തനിക്ക് തന്ന സ്‌നേഹത്തെ ഏറെ വിലമതിക്കുന്നുവെന്നും മോദി പറഞ്ഞു. കർണാടകയിലെ വിജയത്തിനു ശേഷം ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
‘ആളുകള്‍ ധരിച്ചിരുന്നത് ബി.ജെ.പി ഉത്തരേന്ത്യന്‍ പാര്‍ട്ടിയാണെന്നാണ്. മഹാരാഷ്ട്ര, ഗുജറാത്ത്, ഗോവ, വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളിലുള്ളവരൊന്നും ഹിന്ദി സംസാരിക്കുന്നവരല്ല.അവിടെയെല്ലാം ബിജെപി വിജയിച്ചു. ഇന്ന് കര്‍ണാടകയിലെ ജനങ്ങള്‍ ബി.ജെ.പി ഇന്ത്യന്‍ പാര്‍ട്ടിയാണെന്നും എല്ലാ ഇന്ത്യക്കാരുടെയും പാര്‍ട്ടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്'- പ്രധാനമന്ത്രി പറഞ്ഞു.
കോണ്‍ഗ്രസ് അവരുടെ സ്വാര്‍ത്ഥ അജണ്ടകളില്‍ ഉറച്ച് നിന്ന് രാജ്യത്തെ ദ്രോഹിക്കുമെന്ന് ഉറപ്പാണ്. ബി.ജെ.പി വിജയത്തിെൻറ വഴിയിലൂടെ സഞ്ചരിക്കുന്നത് തുടർന്നുകൊണ്ടിരിക്കുമെന്നും മോദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.